Tuesday, December 2, 2014

ഔഷധ ചെടികൾ- ഉപ യോഗം




തൊട്ടാവാടി

കുട്ടികളിലെ ശ്വാസം മുട്ടൽ മാറുന്നതിന് തൊട്ടാവാടിയുടെ നീരും കരിക്കിൻ വെള്ളവും ചേർത്ത് ദിവസത്തിൽ ഒരനേരം വീതം ചേർത്ത് രണ്ടു ദിവസം രാവിലെ കൊടുക്കുക. തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തിൽ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ വെള്ളം ചേർക്കാതെ പുരട്ടിയാൽ മുറിവ് ഉണങ്ങുന്നതാണ്. തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനിൽ ചാലിച്ച് കഴിച്ചാൽ ഓജസില്ലായ്മ മാറിക്കിട്ടും. അലർജിക്ക് തൊട്ടാവാടിയുടെ നീരു തേക്കുകയും സമം എണ്ണ കുറുക്കി തേക്കുകയും ചെയ്യുക. പ്രമേഹരോഗികൾ തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് പതിവായി കഴിച്ചാൽ രോഗശമനമുണ്ടാകും.


ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു, ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍, പുഴുക്കടി, മുറിവ് എന്നിവയ്ക്ക് പപ്പായ അത്യുത്തമമാണ്. പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്‍ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും. ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി, കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെ പുറന്തള്ളി ശുചിയാക്കാനും പപ്പായയ്ക്ക് കഴിവുണ്ട്.
രണ്ടുമാസം പ്രായമായ കുട്ടിക്ക് ഒരു സ്പൂണ്‍ പഴത്തോടൊപ്പം ഒരു സ്പൂണ്‍ പശുവിന്‍ പാലോ ഒരു ടീസ്പൂണ്‍, തേങ്ങാ പാലോ ചേര്‍ത്ത് അഞ്ചുതുള്ളി തേന്‍ കൂട്ടി യോജിപ്പിച്ച് കൊടുത്താല്‍ ഏറ്റവും ഉചിതമായ സമീകൃതാഹാരമാണ്. പഴം ലഭിക്കാത്തപ്പോള്‍ പച്ചക്കായ വേവിച്ച് അലിയിപ്പിച്ച് പാലില്‍ പഞ്ചസാരയോ തേനോ ചേര്‍ത്തുകൊടുത്താലും മതി.
-
തുമ്പച്ചാറിൽ കാൽനുര(കോലരക്ക് ) പൊടിച്ച്  തേൻ കൂട്ടി കവിൾ കൊണ്ടാൽ പുഴുപ്പല്ല് മാറിക്കിട്ടും. തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത നീരിൽ അൽപം പാൽക്കായം ചേർത്ത് രണ്ടോ മൂന്നോ നേരം കഴിച്ചാൽ വിരശല്യം മാറും. തുമ്പപ്പൂ കിഴി കെട്ടിയിട്ട് പാൽക്കഞ്ഞിയുണ്ടാക്കി കഴിച്ചാൽ തുള്ളൽപ്പനി മാറും. തേൾകടിച്ച ഭാഗത്ത് തുമ്പയില ചതച്ച് തേച്ചാൽ തേൾ വിഷം ശമിക്കും. പ്രസവാനന്തരം തുമ്പയിട്ടു തിളപ്പിച്ച വെള്ളത്തിൽ നാലഞ്ചു ദിവസം കുളിക്കുന്നത് നല്ലതാണ്. തുമ്പപ്പൂ വെള്ളത്തുണിയിൽ കെട്ടി പാലിലിട്ടു തിളപ്പിച്ച് പാൽ കുട്ടികൾക്ക് കൊടുത്താൽ വിരശല്യവും വയറവേദനയും ഉണ്ടാകില്ല. ഗർഭാശയ ശുദ്ധിക്കും ഗ്യാസ് ട്രബിളിനും നല്ലതാണ് തുമ്പ



പ്രമേഹത്തിന് ബെസ്റ്റ് നെല്ലിക്കയും മഞ്ഞളും

 



പച്ചനെല്ലിക്കയുടെ നീരും പച്ചമഞ്ഞൾ നീരും സമം ചേർത്ത് രാവിലെ വെറും
വയറ്റിൽ കഴിക്കുക. രോഗത്തിൻടെ കാഠിന്യമനുസരിച്ച് രണ്ടു സ്പൂൺ  വരെ
 കഴിക്കാം.പുളിങ്കുരുതൊണ്ട് പാലിൽ അരച്ചുണക്കിപ്പൊടിച്ചു ചെറുതേനിൽ
 കഴിക്കുന്നതും പ്രമേഹത്തെ അകറ്റാൻ നല്ലതാണ്.
ചെമ്പകപ്പൂ അരച്ച് പാലിൽ സേവിക്കുക.
ചിറ്റമൃതിൻ നീര് വെറും വയറ്റിൽ സേവിക്കുക.
ചെറൂള മോരിലരച്ചു സേവിക്കുക.
കൂവളത്തിലയുടെ നീര് കുടിക്കുക എന്നിവയും പ്രമേഹം 

നിയന്ത്രിക്കാൻ നല്ലതാണ്.

ഒാരോരുത്തര്‍ക്കും യോജിക്കുന്ന ആഹാര ശീലങ്ങള്‍ കണ്ടെത്തുക എന്നത്‌ പ്രമേഹ ചികിത്സയുടെ കാര്യത്തില്‍ പ്രധാനമാണ്‌.

1. പാവയ്‌ക്ക

പ്രമേഹം എന്നു കേള്‍ക്കുമ്പോഴേ പച്ചനിറത്തില്‍ പതഞ്ഞിരിക്കുന്ന പാവക്കാ ജ്യൂസിന്റെ ചിത്രമാണ്‌ മനസില്‍ വരിക.
പാവയ്‌ക്കയിലും കുരുവിലും സസ്യ ഇന്‍സുലിന്‍ എന്നറിയപ്പെടുന്ന ചരാന്‍ടിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. നാലോ അഞ്ചോ പാവയ്‌ക്കയുടെ നീരെടുത്ത്‌ പതിവായി വെറുംവയറ്റില്‍ കഴിക്കുകയാണ്‌ വേണ്ടത്‌. വിത്ത്‌ പൊടിയാക്കിയോ കഷായരൂപത്തിലോ കഴിക്കാം. കയ്‌പുരസം കുറയ്‌ക്കാനായി എണ്ണയില്‍ വറുക്കുകയോ പഞ്ചസാര ചേര്‍ക്കുകയോ ചെയ്‌താല്‍ ഔഷധഗുണം നഷ്‌ടമാകും.

2. ഉലുവ

പ്രമേഹം നിയന്ത്രിക്കുന്നതിനായി പണ്ടുകാലംമുതല്‍ക്കേ ഉപയോഗിച്ചുവരുന്ന ഒന്നാണ്‌ ഉലുവ. ആധുനിക ഗവേഷണങ്ങളും ഉലുവയുടെ ഗുണങ്ങള്‍ ശരിവെക്കുന്നുണ്ട്‌. രക്‌തത്തിലെ പഞ്ചസാരയുടെ അളവു കുറയ്‌ക്കാന്‍ കഴിവുള്ള ട്രിഗോണെലൈന്‍ എന്ന ആല്‍ക്കലോയിഡ്‌ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. ഉലുവ കുതിര്‍ത്തോ പൊടിയാക്കി പാലിലോ മോരിലോ കലക്കി ആഹാരത്തിനു 15 മിനിറ്റ്‌ മുമ്പ്‌ കഴിക്കാം. പ്രമേഹത്തിന്റെ തീവ്രത അനുസരിച്ച്‌ 15 ഗ്രാം മുതല്‍ 50 ഗ്രാം വരെ ഒന്നിലധികം തവണകളായിവേണം ഓരോദിവസവും കഴിക്കാന്‍.

3. തുളസി

പ്രമേഹംമൂലം ചിലരിലുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തുളസിച്ചെടിയിലുണ്ട്‌. തുളസിപ്പൂവിലുള്ള അരി രാത്രിയില്‍ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഇട്ടുവെച്ചശേഷം രാവിലെ കുടിക്കാം. രാത്രിയില്‍ കിടക്കുംമുമ്പ്‌ കുടിക്കുന്നതും നല്ലതാണ്‌. പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും ലൈംഗിക താല്‍പര്യം ഉണരാന്‍ തുളസി ഉത്തമമാണ്‌.

4. തേന്‍

പഞ്ചസാരയുടെ അളവ്‌ വളരെ കൂടുതലായതിനാല്‍ തേന്‍ വര്‍ജിക്കാനാണ്‌ മിക്കപ്പോഴും പ്രമേഹ രോഗികളെ ഉപദേശിക്കാറുള്ളത്‌. എന്നാല്‍ തേനില്‍ സെല്ലുലോസ്‌ അടങ്ങിയിട്ടുള്ളതിനാല്‍ മിതമായ ഉപയോഗം പ്രമേഹരോഗികള്‍ക്ക്‌ നല്ലതാണെന്ന്‌ ഒരുവിഭാഗം ചികിത്സകള്‍ വാദിക്കുന്നുണ്ട്‌. തേന്‍ ഒന്നിച്ചു കഴിക്കാന്‍ പാടില്ല. ഒരു ടീസ്‌പൂണ്‍ തേന്‍ ചെറിയ മാത്രകളായി ഒരു ദിവസം പലതവണയായി കഴിക്കാം.
ഒരു ടീസ്‌പൂണ്‍ തേനില്‍ 20 കിലോ കലോറി ഊര്‍ജ്‌ജമുണ്ട്‌. ഇത്രയും ഊര്‍ജ്‌ജമടങ്ങിയിട്ടുള്ള മറ്റു ഭക്ഷ്യവസ്‌തുക്കള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം.

5. കൂവളം

കൂവളത്തിന്റെ ഇലകളാണ്‌ പ്രമേഹ രോഗികള്‍ക്ക്‌ ഉപദേശിക്കുന്നത്‌. അല്‌പം കുരുമുളകു ചേര്‍ത്ത്‌ കുവളത്തിലനീര്‌ 10 മില്ലി പതിവായി കുടിക്കുന്നത്‌ ശരീരത്തിലെ അധിക പഞ്ചസാര കുറയ്‌ക്കാന്‍ സഹായിക്കും. രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതാണ്‌ ഉത്തമം.

6. ഞാവല്‍പ്പഴം

ഞാവലിന്റെ ഫലം, വിത്ത്‌, പഴസത്ത്‌ എന്നിവയെല്ലാം പ്രമേഹചികിത്സയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. ആഗ്‌നേയഗ്രന്ഥിയില്‍ സവിശേഷമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഞാവല്‍പ്പഴം പാരമ്പര്യ ആയുര്‍വേദവൈദ്യത്തില്‍ വിശിഷ്‌ട ഔഷധമെന്ന നിലയ്‌ക്കു പരിഗണിക്കപ്പെടുന്നു. ഞാവല്‍പ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ജാബോലിന്‍ എന്ന ഘടകമാണ്‌ പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്നത്‌.
വിത്തുണക്കിപ്പൊടിച്ച്‌ മൂന്ന്‌ ഗ്രാം വീതം വെള്ളത്തിലോ മോരിലോ കലര്‍ത്തി ദിവസം രണ്ടു പ്രാവശ്യം വീതം കഴിക്കാനാണ്‌ ആയുര്‍വേദം ഉപദേശിക്കുന്നത്‌.

7. ഉള്ളി

വലിയ ഉള്ളിയില്‍ (സവോള) അടങ്ങിയിരിക്കുന്ന ഡൈഫിനൈലമീന്‍ പ്രമേഹ രോഗികള്‍ക്ക്‌ ഉത്തമമാണ്‌. പാകം ചെയ്‌തു കഴിച്ചാലും ഉള്ളിയുടെ പ്രമേഹ പ്രതിരോധ ഗുണം നഷ്‌ടപ്പെടുന്നില്ല. വെളുത്തുള്ളിയിലുള്ള ചില ഘടകങ്ങള്‍ക്കും പ്രമേഹം പ്രതിരോധിക്കാനുള്ള കഴിവുണ്ട്‌. വെളുത്തുള്ളി വാതപ്രകൃതമുള്ള രോഗങ്ങള്‍ക്ക്‌ ഉത്തമമാണ്‌. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുള്ള കഴിവും വെളുത്തുള്ളിക്കുണ്ട്‌. പ്രമേഹ രോഗികളിലുണ്ടാവുന്ന മുറിവു കരിയുവാന്‍ വെളുത്തുള്ളി സഹായിക്കും.

8. കറ്റാര്‍വാഴ

കറ്റാര്‍വാഴയില്‍നിന്നുമെടുക്കുന്ന കുഴമ്പുപോലുള്ള നീര്‌. മരുന്നിന്റെ രൂപത്തിലുപയോഗിക്കാനായി, കറ്റാര്‍വാഴച്ചെടിയുടെ താഴത്തെ ഇലകളിലൊന്നിന്റെ മുകള്‍ഭാഗം മുറിച്ചെടുക്കുക.അതിന്റെ തൊലി ഉരിഞ്ഞെടുക്കുകയോ ചതയ്‌ക്കുകയോ ചെയ്‌ത് കുഴമ്പെടുക്കുക. ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. ഇത്‌ പതിവായി കഴിക്കുക.

9. ആത്തയില

ആത്തയുടെ 25 തളിരിലകള്‍ 75 മി. ഗ്രാം തിപ്പലിയോടൊപ്പം 36 ആഴ്‌ച കഴിക്കുന്നത്‌ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ ഗണ്യമായി കുറയ്‌ക്കും.

10. ആര്യവേപ്പില

നിരവധി രോഗങ്ങള്‍ക്ക്‌ ഒറ്റമൂലിയാണ്‌ ആര്യവേപ്പ്‌. ആര്യവേപ്പിന്റെ ഇലയാണ്‌ പ്രമേഹ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നത്‌.
ആര്യവേപ്പില ചതച്ചെടുത്ത നീര്‌ സേവിക്കുന്നത്‌ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കുന്നു.

11. കാബേജ്‌

ശരീരത്തിലെ അമിത പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കുന്ന കലോറി കുറഞ്ഞതും അര്‍ബുദപ്രതിരോധകവും നാരടങ്ങിയതുമായ ഒന്നാണിത്‌. കാബേജ്‌ വേവിക്കാതെ അരിഞ്ഞ്‌ സാലഡ്‌ രൂപത്തില്‍ കഴിക്കുന്നതാണ്‌ ഉത്തമം.

12. മഞ്ഞള്‍

പ്രമേഹത്തിന്‌ വിശിഷ്‌ടമായ ഔഷധമാണ്‌ മഞ്ഞള്‍. തുല്യ അളവ്‌ നെല്ലിക്കാപ്പൊടിയോടൊപ്പം കഴിച്ചാല്‍ മഞ്ഞള്‍ കൂടുതല്‍ ഫലം ചെയ്യും.

ധാന്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍

സംസ്‌കരിച്ച്‌ തവിടു നീക്കിയ ധാന്യങ്ങള്‍ പ്രമേഹരോഗികള്‍ പരമാവധി ഒഴിവാക്കണം. ഗോതമ്പു പൊടി, നുറുക്കുഗോതമ്പ്‌, തവിടു നീക്കാത്ത അരി എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ പെട്ടെന്ന്‌ വര്‍ധിക്കുന്നില്ല.
കൂടാതെ ഇത്തരം ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ വയര്‍ നിറഞ്ഞു എന്ന തോന്നല്‍ പെട്ടെന്ന്‌ ഉണ്ടാവുകയും ചെയ്യും. അരിയാഹാരം ഒഴിവാക്കി ഗോതമ്പ്‌ അമിതമായി കഴിക്കുന്നത്‌ നല്ലതല്ല. കാരണം ഒരുകപ്പ്‌ ചോറിലും രണ്ടു ചപ്പാത്തിയിലും ഒരേ അളവ്‌ ഊര്‍ജമാണ്‌ ഉള്ളതെന്ന്‌ ഓര്‍ക്കുക.

എണ്ണ ശ്രദ്ധിക്കണം

പ്രമേഹ രോഗികളുടെ ആഹാരത്തില്‍ എണ്ണയുടെ അളവ്‌ പരമാവധി കുറയ്‌ക്കണം. വനസ്‌പതി, വെണ്ണ, നെയ്യ്‌ എന്നിവയെല്ലാം ഒഴിവാക്കണം. വെളിച്ചെണ്ണ, കടുകെണ്ണ എന്നിവയ്‌ക്കു പകരം ഒലിവ്‌ എണ്ണ, തവിട്‌ എണ്ണ എന്നിവ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.

പഴങ്ങള്‍

അധികം മധുരമുള്ള പഴങ്ങള്‍ ഒഴിവാക്കുക. പപ്പായ, പേരയ്‌ക്ക തുടങ്ങിയവ അധികം പഴുംക്കുംമുമ്പ്‌ കഴിക്കുക. ജ്യൂസുകള്‍ ഒഴിവാക്കി പഴങ്ങള്‍ നേരിട്ടു കഴിക്കുകയാണുവേണ്ടത്‌.

യഥാര്‍ത്ഥവില്ലന്‍ അന്നജം

പ്രമേഹം ബാധിച്ചവര്‍ ജീവിതത്തില്‍നിന്നും മധുരം പൂര്‍ണമായി ഒഴിവാക്കി നിര്‍ത്തുന്നതാണ്‌ പതിവ്‌. എന്നാല്‍ അന്നജം അല്ലെങ്കില്‍ കാര്‍ബോ ഹൈഡ്രേറ്റാണ്‌ പ്രമേഹത്തിന്റെ കാര്യത്തിലെ പ്രശ്‌നക്കാരന്‍. ശരീരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള ഊര്‍ജം പ്രധാനമായി നമുക്കു ലഭിക്കുന്നത്‌ കഴിക്കുന്ന ആഹാരത്തിലെ അന്നജം അല്ലെങ്കില്‍ കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്‌.
പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും 130 ഗ്രാം ഗ്ലൂക്കോസ്‌ സുഗമമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരുദിവസം ആവശ്യമുണ്ട്‌. കാര്‍ബോ ഹൈഡ്രേറ്റ്‌ രണ്ടുവിധമുണ്ട്‌. സിംപിള്‍ കാര്‍ബോ ഹൈഡ്രേറ്റും കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റും. പഞ്ചസാര, ശര്‍ക്കര, തേന്‍ മുതലായവയിലുള്ള മധുരമാണ്‌ സിംപിള്‍ കാര്‍ബോ ഹൈഡ്രേറ്റ്‌.
അരി, ഗോതമ്പ്‌, മറ്റു ധാന്യങ്ങള്‍ എന്നിവയിലാണ്‌ കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റ്‌ അടങ്ങിയിരിക്കുന്നത്‌. ഇവ രണ്ടും ശരീരത്തിലെത്തിയാല്‍ ഗ്ലൂക്കോസായി മാറും. അതിനാല്‍ മധുരം ഒഴിവാക്കുകയല്ല മറിച്ച്‌ കഴിക്കുന്ന ആഹാരത്തിലെ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ്‌ നിയന്ത്രിക്കുകയാണ്‌ വേണ്ടത്‌ എന്നര്‍ത്ഥം.

ആഹാരം പലതവണ

രണ്ടോ മൂന്നോ നേരം വയറു നിറച്ചും ആഹാരം കഴിക്കുന്നതാണ്‌ നമ്മുടെ പതിവ്‌. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക്‌ ഈ ശീലം അത്ര നന്നല്ല. അമിതമായി ആഹാരം കഴിക്കുന്നതും ആഹാരം ഒഴിവാക്കുന്നതും പ്രമേഹ രോഗികള്‍ക്ക്‌ അപകടമാണ്‌. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറഞ്ഞും കൂടിയുമിരിക്കുന്നത്‌ തലച്ചോര്‍, വൃക്കകള്‍, കണ്ണ്‌ തുടങ്ങിയ അവയവങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
പ്രമേഹ രോഗികള്‍ ആഹാരത്തിന്റെ അളവ്‌ ഭാഗിച്ച്‌ അഞ്ചോ ആറോ തവണകളായിവേണം കഴിക്കുവാന്‍. ആഹാരത്തില്‍ അന്നജത്തിന്റെയും പഞ്ചസാരയുടെയും അളവു നിയന്ത്രിക്കുന്നതിനൊപ്പം മറ്റുപോഷകങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം.

വെയിലുകൊള്ളാം

ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവു കുറയുന്നത്‌ പ്രമേഹത്തെ ക്ഷണിച്ചുവരുത്തും. വിറ്റാമിന്‍ ഡിയുടെ അഭാവം ഇന്‍സുലിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുമെന്നാണു കണ്ടെത്തല്‍. സൂര്യ പ്രകാശത്തിന്റെ സഹായത്താലാണ്‌ ശരീരത്തില്‍ വിറ്റാമിന്‍ ഡി എത്തുന്നത്‌. മലയാളികളുടെ വെയിലുകൊള്ളാനുള്ള മടി പ്രമേഹം വര്‍ധിക്കാനുള്ള കാരണങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. രാവിലെയും വൈകിട്ടുമുള്ള ഇളവെയില്‍ ശരീരത്തേല്‍ക്കുന്നത്‌ വളരെ ഗുണംചെയ്യും.

വ്യായാമം മറക്കരുത്‌

പ്രമേഹരോഗികളും രോഗം വരാന്‍ സാധ്യതയുള്ളവരും വ്യായാമം ഒഴിവാക്കരുത്‌. മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കി ആഹാര നിയന്ത്രണവും വ്യായാമവുംകൊണ്ടുമാത്രം ചില പ്രമേഹങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. പ്രമേഹ രോഗികള്‍ വ്യായാമം തുടങ്ങുംമുമ്പ്‌ ഡോക്‌ടറുടെ ഉപദേശം തേടിയിരിക്കണം. വ്യായാമത്തിനുമുമ്പും ശേഷവും വെള്ളം ആവശ്യത്തിനു കുടിക്കണം.
നടത്തം, നീന്തല്‍, സൈക്ലിംഗ്‌ എന്നിവ നല്ല വ്യായാമങ്ങളാണ്‌. ആദ്യദിവസം വളരെ കുറച്ചു സമയം മാത്രം വ്യായാമം ചെയ്‌താല്‍ മതി. പിന്നീട്‌ ഓരോദിവസങ്ങളായി സമയം വര്‍ധിപ്പിക്കാം. വ്യായാമം ചെയ്യുമ്പോള്‍ ഗ്ലൂക്കോസ്‌ നില പെട്ടെന്നു താഴാന്‍ സാധ്യതയുളളതിനാല്‍ പഴച്ചാറോ മിഠായിയോ ഒപ്പം കരുതിയിരിക്കണം.

യോഗ ഉത്തമം

പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താന്‍ യോഗ ഉത്തമമാണ്‌. ആഹാര നിയന്ത്രണത്തിനൊപ്പം യോഗകൂടി പരിശീലിക്കുന്നത്‌ മരുന്നുകളുടെ അളവു കൂറയ്‌ക്കാന്‍ സഹായിക്കും.
ധ്യാനം, ശ്വസനക്രിയ, വജ്രാസനം, യോഗമുദ്ര, പശ്‌ചിമോഥാനാസനം, അര്‍ദ്ധമത്സ്യേന്ദ്രാസനം, ഗോമുഖാസനം, ശലഭാസനം, മയൂരാസനം, കപാലഭാതി പ്രാണായാമം എന്നിവ പ്രമേഹമുള്ളവര്‍ക്ക്‌ അനുയോജ്യമാണ്‌. ഇടവേളകളില്‍ ശവാസനം ചെയ്യുന്നത്‌ വിശ്രമം നല്‍കും. മുന്‍പ്‌ യോഗ ചെയ്‌തു പരിചയമില്ലാത്തവര്‍ മയൂരാസനം ഒഴിവാക്കണം.
യോഗ ചെയ്യുമ്പോള്‍ രക്‌തത്തിലെ ഷുഗര്‍ ലെവല്‍ പെട്ടെന്നു കുറയാന്‍ സാധ്യതയുളളതിനാല്‍ ലഘുവായ ആഹാരവും പതിവുള്ള മരുന്നുകളും മുടക്കരുത്‌. പ്രമേഹം വരാന്‍ സാധ്യതയുള്ള പശ്‌ചാത്തലമുള്ളവര്‍ സൂര്യനമസ്‌കാരം ചെയ്യുന്നത്‌ രോഗത്തെ അകറ്റിനിര്‍ത്താന്‍ നല്ലതാണ്‌.
-


































































തഴുതാമ

നമ്മുടെ പറമ്പുകളിലും നട്ടു വഴികളിലും യഥേഷ്ടം കാണുന്ന ഒരു അത്ഭുത ഔഷധ  സസ്യം ആണ് തഴുതാമ. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്താന്കഴിവുണ്ട് താഴുതാമയ്ക്ക്. മൂത്രാശയരോഗങ്ങള്ക്കെതിരെ ഒന്നാംതരം മരുന്നാണ് ഇത്. പണ്ടൊക്കെ വീടുകളില്ഇതിന്റെ തോരന്വെക്കുമായിരുന്നു. ഇതിന്റെ ഗുണവശങ്ങള്അറിയാവുന്നവര്ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. തഴുതാമ ഇല ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും ഉത്തമം ആണ്.

അയമോദകം 

നിരവധി രോഗങ്ങൾക്ക് ഉത്തമ ഔഷധമാണ് അയമോദകം. കോളറയുടെ ആദ്യഘട്ടങ്ങളിൽ ഛർദ്ദിയും അതിസാരവും തടയുന്നതിന് അയമോദകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. അയമോദകം പൊടിച്ച് വെണ്ണ ചേർത്ത് കഴിച്ചാൽ കഫം ഇളകും. വിഷജന്തുക്കൾ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വയ്ക്കുന്നത് നല്ലതാണ്. അയമോദകം, ചുക്ക്, താതിരിപ്പൂവ് എന്നിവ സമം മോരിൽ ചേർത്ത് കഴിച്ചാൽ അതിസാരം മാറും. അയമോദകം മഞ്ഞൾ ചേർത്തരച്ച് പുരട്ടുന്നത് ചർമ്മരോഗങ്ങൾക്ക് നല്ലതാണ്. കുതിർത്ത അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാനീരു ചേർത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേർത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കു നല്ലതാണ്. മൂക്കടപ്പുമാറ്റാൻ ഒരു ടീസ്പൂൺ അയമോദകം ചതച്ച് തുണിയിൽ കെട്ടി ആവിപിടിക്കാം.
ഗ്രാമ്പൂ കഴിച്ചാൽ ഉദരരോഗങ്ങൾ ശമിക്കും



ആറു ഗ്രാമ്പൂ 30 മില്ലി വെള്ളത്തിലിട്ടു തിളപ്പിച്ചു തയ്യാറാക്കുന്ന ലായിനി ദിവസവും ആഹാരത്തിനു ശേഷം കഴിച്ചാൽ ഉദരരോഗങ്ങൾ ശമിക്കും. ഒരു ഗ്ലാസ്സ് വെള്ളത്തിൽ ആറു ഗ്രാമ്പൂ ഇട്ട് 12 മണിക്കൂർ അടച്ചുവെച്ച് ഒരു ടേബിൾസ്പൂൺ വിനാഗിരിയും രു നുള്ള് ഉപ്പും ചേർത്തു നന്നായി ഇളക്കി, അരമണിക്കൂർ ഇടവിട്ട് രോഗിക്കു കൊടുത്താൽ ഛർദ്ദി ശമിക്കും. ഒരു ടീസ്പൂൺ നല്ലെണ്ണയിൽ ഒരു ഗ്രാമ്പൂ ഇട്ട് ചൂടാക്കി ആറുമ്പോൾ മൂന്നോ നാലോ തുള്ളിയെടുത്ത് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും. സന്ധിവേദന, മൈഗ്രെയിൻ തുടങ്ങിയ രോഗങ്ങൾ അസഹീനമാവുമ്പോൾ, അഞ്ചു തുള്ളി ഗ്രാമ്പൂ എണ്ണ 30 മില്ലി ഒലിവ് ഓയിലിൽ യോജിപ്പിച്ചു പുരട്ടുക.

എശങ്ക്



 കരുപ്പെട്ടിയും ഇലയും അരിമാവും അരച്ച് കുറുക്കി കഴിച്ചാല്‍ എത്ര കടുത്ത 

ചുമയും കുറയും

ഇലഞ്ഞി

ഇലഞ്ഞിയുടെ പൂവിന് മനംമയക്കുന്ന മണം മാത്രമല്ല ഔഷധഗുണവുമുണ്ട്. ആയുർവേദ വിധിപ്രകാരം കഫപിത്തങ്ങളെ ശമിപ്പിക്കുന്നതും ശീതളവുമാണ് ഇലഞ്ഞിയുടെ പൂവും കായും. പുഷ്പത്തിൽ നിന്ന് സുഗന്ധതൈലം വാറ്റിയെടുക്കുന്നുണ്ട്. ആരോഗ്യദായകവും കൃമിഹരവുമാണ് ഇതിന്റെ പഴം. ഇലഞ്ഞിയുടെ മരപ്പട്ട ലാംഗികശേഷി വർദ്ധിപ്പിക്കും. ഇലഞ്ഞി പൂവ് ഇട്ടുകാച്ചിയ പാൽ സേവിച്ചാൽ അതിസാരം മാറും. പഴവും തൊലിയും പല്ലുതേയ്ക്കാൻ ഉപയോഗിച്ചാൽ മോണരോഗം മാറും. പല്ല് ദൃഢമാകും. പഴം നെറ്റിയിൽ ലേപനം ചെയ്താൽ തലവേദന ശമിക്കും. ഇല‌ഞ്ഞി പഴം സേവിക്കുന്നത് അർശസ് രോഗങ്ങൾ കുറയ്ക്കും. തൊലിക്കഷായം വായ്പ്പുണ്ണും വായ്നാറ്റവും ഇല്ലാതാക്കും.

ബദാം 

  ബദാം ദിവസവും കഴിക്കുന്നത്‌ കണ്ണുകള്‍ക്ക്‌ വളരെ നല്ലതാണ്‌. ഭാവിയിലെ കാഴ്ച കുറവിനെ ഇത്‌ തടയുന്നു.
2.ബദാമില്‍ അടങ്ങിയിരിക്കു ന്ന വിറ്റാമിന്‍ കെ ഹൃദ്രോഗം,സ്ട്രോക്ക്,ക്യാൻസർ എന്നിവയെ പ്രതിരോധിക്കും. 3.ബദാമില്‍ ധാരാളം ഫോളിക്‌ ആസിഡ്‌ അടങ്ങിയതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത്‌ നല്ലതാണ്‌.ഗര്‍ഭസ്ഥ ശിശുവിൻറെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിന് സാധിക്കും.
4.രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ച്‌, ഇന്‍സുലിന്‍റെ അളവ്‌ ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാൽ ബദാം പ്രമേഹ രോഗികള്‍ക്കും ഉത്തമമാണ്.

5.ബദാം പൊടിച്ച് പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.
6.ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് തേനില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.
7.രാത്രി കിടക്കുന്നതിന് മുമ്പ് രണ്ടോ മൂന്നോ തുള്ളി ബദാം ഓയിൽ ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്‌താൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറും.
8. ബദാം ഓയില്‍ മുഖത്തു പുരട്ടി ദിവസവും അഞ്ചു മിനിറ്റു നേരം മസാജ് ചെയ്യുക. മുഖത്തെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. വെളുപ്പുനിറം ലഭിയ്ക്കും. ഇത് രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും. മുഖം മൃദുവാകാനും സഹായിക്കും.
9.മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്.
10.വിശപ്പു മാറാന്‍ ബദാം നല്ലതാണ്. ഇവ തൈരിലോ പാലിലോ ചേര്‍ത്തു കഴിച്ചാല്‍ ഗുണം കൂടും.
11. ബദാം എണ്ണ ദിവസവും പുരട്ടിയാല്‍ ചര്‍മത്തിന്റെ ചുളിവുകള്‍, വരള്‍ച്ച എന്നിവ പൂര്‍ണമായി മാറും.
12.മുടി വളരുന്നതിനും, കൊഴിച്ചില്‍ തടയുന്നതിനും, മുടി വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും ശുദ്ധമായ ബദാം എണ്ണ പുരട്ടുക.
തലവേദന മാറാൻ


തുളസിയില പിഴിഞ്ഞനീര് ഓരോ സ്പൂൺ വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്. ചുമ, കഫക്കെട്ട് എന്നിവക്ക് തുളസിയില നീര്, ചുവന്നുള്ളിനീര്, തേൻ എന്നിവ ഓരോ സ്പൂൺ സമം ചേർത്ത് രണ്ടു നേരം കുടിച്ചാൽ മതി. തുളസിനീരിൽ കുരുമുളക് ചേർത്തു കഴിച്ചാൽ പനി മാറും. നീരിറക്കത്തിന് തുളസിനീരും പുളിയിലയും ചെമ്പരത്തിയും ചേർത്ത് എണ്ണയുണ്ടാക്കി തലയിൽ തേച്ചാൽ മതി. ചിക്കൻപോക്‌സിന് തുളസിയില നീര് 10മില്ലി അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിക്കുക. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ്മാറും. തലവേദനക്ക് തുളസിയില അരച്ചു തേച്ചാൽ മതി.

ഔഷധഗുണമുള്ള എള്ള്

വളരെയേറെ ഔഷധഗുണമുള്ള ധാന്യമാണ് എള്ള്. പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് ഉത്തമമായ പ്രതിവിധിയാണിത്. എള്ളരച്ച് പഞ്ചസാരയും ചേർത്ത് പാലിൽ കലക്കി സേവിച്ചാൽ കുറവു പരിഹരിക്കാം. മുഖകാന്തി വർദ്ധിക്കാൻ എള്ള് നെല്ലിക്കാത്തോടു ചേർത്തുപൊടിച്ചു തേനിൽ ചാലിച്ച് മുഖത്തു പുരട്ടുക. രാവിലെ വെറുംവയറ്റിലും രാത്രിയിൽ ഭക്ഷണശേഷവും രണ്ടു ടീസ്പൂൺ നല്ലെണ്ണ വീതം കഴിച്ചാൽ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും. വാതം വരാതിരിക്കുന്നതിനും ഉത്തമമാണ്. നല്ലെണ്ണ ദിവസവും ചോറിൽ ഒഴിച്ച് കഴിക്കുന്നത് അർശസിന് ഫലപ്രദമാണ്. സ്ത്രീകൾ ആർത്തവത്തിനു ഒരാഴ്ച മുമ്പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂൺ വീതം കഴിച്ചാൽ വയറുവേദന ഇല്ലാതാവും.


കുറുന്തോട്ടി


ഔഷധഗുണ സമ്പന്നമാണ് കുറുന്തോട്ടി. വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണിത്. ഹൃദ്രോഗം, ചതവ്, മര്മ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേര്ത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. വേര് കഷായം വെച്ച് കഴിക്കാം. കാലു പുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍‍ ധാര കോരുക. അസ്ഥിസ്രാവമുള്ളവര്ക്ക് ഗുണം ചെയ്യും. കുറുന്തോട്ടി കഷായം വെച്ച് 75 മില്ലി വീതം ദിവസം രണ്ടു നേരം കഴിച്ചാല്അസ്ഥിസ്രാവം കുറയും. ആനക്കുറുന്തോട്ടി വേര് ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേര്ത്ത് കഴിച്ചാല്ക്ഷയം മാറും. കുറുന്തോട്ടി ഇല ചതച്ച് താളിയാക്കി ഉപയോഗിച്ചാല്മുടികൊഴിച്ചിലും താരനും മാറും.

അശോകം 



അശോകത്തിന്റെ തൊലി അരച്ച് വെളിച്ചെണ്ണയിൽ കാച്ചി ശരീരത്തിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാൽ ത്വക്ക് രോഗങ്ങൾ ശമിക്കും. അശോകത്തിന്റെ ഉണങ്ങിയ പൂവരച്ച് തൈരിൽ സേവിച്ചാൽ പഴകിയ അർശസും ഭേദമാകും. അശോകത്തിന്റെ തൊലികഴുകി വൃത്തിയാക്കി കഷായം വെച്ച് മൂന്നുനേരം 25 മില്ലി വീതം 5 ദിവസം കഴിച്ചാൽ സ്ത്രീകളിലെ രക്തസ്രാവം ഇല്ലാതാകും. അശോകപ്പട്ട പാൽ കഷായം വെച്ച് 25 മില്ലി വീതം 2 ദിവസം സേവിച്ചാൽ ഗർഭാശയ രോഗങ്ങൾ മാറും.
അശോകപ്പട്ട കഷായമാക്കി കഴിച്ചാൽ അർശസും വയറുവേദനയും മാറും. അശോകക്കുരുവിന്റെ ചൂർണ്ണം കരിക്കിൻ വെള്ളത്തിൽ സേവിച്ചാൽ മൂത്രതടസ്സം ഇല്ലാതാവും.

ചെറുനാരങ്ങ


തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്ത്ത് പുരട്ടിയാല്വിഷജീവികള്കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയില്തേക്കുന്നതും താരന്ശമിപ്പിക്കും. നാരങ്ങാനീര് ശര്ക്കര ചേര്ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്പോക്സിന് നല്ലതാണ്. ചുമയ്ക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് തേന്ചേര്ത്ത് രണ്ടുമണിക്കൂര്ഇടവിട്ടു കഴിച്ചാല്മതി. അര സ്പൂണ്തേനില്അത്രയും നാരങ്ങാനീര് ചേര്ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്തേനും ചേര്ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്ചായയില്നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും.

പപ്പായ 



ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു, ആര്ത്തവസംബന്ധമായ ക്രമക്കേടുകൾ, പുഴുക്കടി, മുറിവ് എന്നിവയ്ക്ക് പപ്പായ അത്യുത്തമമാണ്. പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും. ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി, കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെ പുറന്തള്ളി ശുചിയാക്കാനും പപ്പായയ്ക്ക് കഴിവുണ്ട്. രണ്ടുമാസം പ്രായമായ കുട്ടിക്ക് ഒരു സ്പൂണ്പഴത്തോടൊപ്പം ഒരു സ്പൂണ്പശുവിന്പാലോ ഒരു ടീസ്പൂണ്‍‍ തേങ്ങാ പാലോ ചേര്ത്ത് അഞ്ചുതുള്ളി തേന്കൂട്ടി യോജിപ്പിച്ച് കൊടുത്താല്ഏറ്റവും ഉചിതമായ സമീകൃതാഹാരമാണ്. പഴം ലഭിക്കാത്തപ്പോള്പച്ചക്കായ വേവിച്ച് അലിയിപ്പിച്ച് പാലില്പഞ്ചസാരയോ തേനോ ചേര്ത്തുകൊടുത്താലും മതി.

ദാഹം തീർക്കാൻ ചുവന്നുള്ളി


ശർക്കരവെള്ളത്തിലോ പഞ്ചസാര വെള്ളത്തിലോ ചുവന്നുള്ളി അരിഞ്ഞിട്ട് കുടിക്കുന്നത് ദാഹം തീർക്കാനും ക്ഷീണമകറ്റാനും നല്ലതാണ്. 10 ഗ്രാം ചുവവന്നുള്ളിയും സമം അരിയും കൂട്ടി വറുത്തു ചുവന്നാൽ അതിൽ കാൽ ഗ്ലാസ്സ് വെള്ളമൊഴിച്ച് അരിച്ചെടുത്ത് പഞ്ചസാര ചേർത്ത് കുടിച്ചാൽ ഒച്ചയടപ്പ് വിട്ടുമാറും. 10 ഗ്രാം ചുവന്നുള്ളി പിഴിഞ്ഞ നീരിന് സമം ഇഞ്ചിയുടെ ഊരൽ കളഞ്ഞ നീരും ചേർത്ത് ഏഴു ദിവസം കിടക്കാൻ നേരം കുടിക്കുക. എല്ലാവിധ കൃമിരോഗങ്ങളും വിട്ടുമാറും. ഉള്ളി നെയ്യിൽ മൂപ്പിച്ച് കഴിക്കുന്നത് രക്താർശസിന് നല്ലതാണ്. ചൊറി, വ്രണം, വിഷജന്തു കടിച്ചാലുണ്ടാകുന്ന മുറിവുകൾ എന്നിവക്ക് പച്ചവെളിച്ചെണ്ണയിൽ ഉള്ളി ചതച്ച് കാച്ചി തേക്കുന്നത് നല്ലതാണ്.


ഇഞ്ചി 

അര ഔൺസ് ഇഞ്ചിനീരും ഉള്ളിനീരും ചേർത്ത് കഴിച്ചാൽ ഓക്കാനവും ഛർദ്ദിയും മാറും. ദിവസവും ഇഞ്ചി അരച്ച് നെല്ലിക്കയോളം വലിപ്പത്തിൽ ഉരുട്ടി കാലത്ത് വെറുംവയറ്റിൽ കഴിക്കുന്നത് രക്തവാതത്തിനും ആമവാതത്തിനും ഗുണപ്രദമാണ്. അര ഔൺസ് ഇഞ്ചിനീരിൽ ഒരു ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹം ഇല്ലാതാകും. തലവേദനയ്ക്ക് ഇഞ്ചിക്കഷ്ണം വെള്ളത്തിൽ അരച്ച് നെറ്റിയിൽ പുരട്ടിയാൽ ശമനം കിട്ടും. തൊണ്ടയടപ്പ്, തൊണ്ട വേദന, കഫം എന്നിവമാറാൻ ഇഞ്ചി കൽക്കണ്ടം ചേർത്തു കഴിച്ചാൽ മതി. ഇഞ്ചിനീരിൽ സമം തേൻ ചേർത്ത് പലതവണ കവിൾ കൊള്ളുകയാണെങ്കിൽ പല്ലുവേദന ഇല്ലാതാകും. ഇഞ്ചി ഇടിച്ചുപിഴിഞ്ഞ നീരിൽ ഉപ്പും കാന്താരിമുളകും ചേർത്ത് അര ഒൺസ് കഴിച്ചാൽ വയറുവേദന മാറും


No comments:

Post a Comment