Wednesday, September 24, 2014

ഒറ്റമൂലികൾ


ജലദോഷം, മൂക്കപ്പ്, കഫക്കെട്ട് തുടങ്ങിയവ കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും വരാവുന്ന അസുഖങ്ങളാണ്. തുളസിയിലയും കുരുമുളകും ചേര്‍ത്ത് തിളപ്പിച്ച കഷായം കൂടെക്കൂടെ നല്‍കാം. മധുരത്തിനിത്തിരി ശര്‍ക്കരയുമാവാം
ചുണങ്ങ് മാറുവാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍
പാളയന്‍കോടന്‍ വാഴയുടെ മൂത്ത പച്ചയില ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക .എന്നിട്ട് ഒരുമണിക്കൂറിനു ശേഷം കഴുകി കളയുക
ചെറുനാരങ്ങായുടെ നീരില്‍ ഉപ്പു ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.
കടുക്കു അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക
ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക.

പ്രമേഹം 
കറിവേപ്പില ,പ ച്ചമഞ്ഞൾ, നെല്ലിക്ക അരച്ച്  ഒരു  ടി  സ്പൂണ്‍  ദി വസവും  കഴിക്കുക 
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്. 
പച്ചനെല്ലിക്കയുടെ നീരും പച്ചമഞ്ഞൾ നീരും സമം ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക. രോഗത്തിന്റെ കാഠിന്യമനുസരിച്ച് രണ്ടു സ്പൂൺ വരെ കഴിക്കാം.


പുളിങ്കുരുതൊണ്ട് പാലിൽ അരച്ചുണക്കിപ്പൊടിച്ചു ചെറുതേനിൽ കഴിക്കുന്നതും പ്രമേഹത്തെ അകറ്റാൻ നല്ലതാണ്.
ചെമ്പകപ്പൂ അരച്ച് പാലിൽ സേവിക്കുക.

ചിറ്റമൃതിൻ നീര് വെറും വയറ്റിൽ സേവിക്കുക.
ചെറൂള മോരിലരച്ചു സേവിക്കുക.

കൂവളത്തിലയുടെ നീര് കുടിക്കുക എന്നിവയും പ്രമേഹത്തെ നിയന്ത്രിക്കാൻ നല്ലതാണ്.
പ്രമേഹരോഗികളുടെ എണ്ണം കൂടിക്കൂടിവരികയാണ്.
ചില ഒറ്റമൂലികളിലൂടെ പ്രമേഹത്തെ നിലയ്ക്കുനിറുത്താം എന്നാണ് വിദഗ്ധർ പറയുന്നത്

പച്ചനെല്ലിക്കയുടെ നീരും പച്ചമഞ്ഞൾ നീരും സമം ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക. രോഗത്തിന്റെ കാഠിന്യമനുസരിച്ച് രണ്ടു സ്പൂൺ വരെ കഴിക്കാം.
പുളിങ്കുരുതൊണ്ട് പാലിൽ അരച്ചുണക്കിപ്പൊടിച്ചു ചെറുതേനിൽ കഴിക്കുന്നതും പ്രമേഹത്തെ അകറ്റാൻ നല്ലതാണ്.
ചെമ്പകപ്പൂ അരച്ച് പാലിൽ സേവിക്കുക.
ചിറ്റമൃതിൻ നീര് വെറും വയറ്റിൽ സേവിക്കുക.
ചെറൂള മോരിലരച്ചു സേവിക്കുക.



ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ രക്തപിത്തം മാറും. 

ആടലോടകം സമൂലം കഷായം വെച്ച് 2 നേരം കൂടിച്ചാല്‍ രക്താതിസാരം ഭേദമാകും. 

ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് കോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ നെഞ്ച് വേദനയും ചുമയും കുറയും. 

ചെറിയ ആടലോടകത്തിന്റെ ഇല നീരില്‍ ഉണക്കി കഷായം വെച്ച് പഞ്ചസാര ചേര്‍ത്ത് സിറപ്പ് രൂപത്തിലാക്കി സേവിച്ചാല്‍ ചുമ, ബ്രോങ്കൈറ്റിസ്, കഫക്കെട്ട് എന്നിവ ശമിക്കും. 

ചെറിയ ആടലോടകത്തിന്റെ ഇലച്ചാറില്‍ സമം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ രക്തം തുപ്പുന്ന രോഗം ഒരാഴ്ച കൊണ്ട് ശമിക്കും.



മൂത്രത്തിൽ കല്ല്‌ 
     
      കല്ലുരുക്കി സമൂലം കരിക്കിൻ  വെള്ളത്തിൽ അതി രാവിലെ 3 ദിവസം കഴിക്കുക 



അരിമ്പാറ അകറ്റാൻ ..

ഇഞ്ചി ചെത്തി കൂർപിച്ചു ചുണ്ണാമ്പിൽ മുക്കി അരിമ്പാറ യിൽ പല തവണ പുരട്ടുക അരിമ്പാറ മാറികിട്ടും .

നാരങ്ങ 

ദിവസവും നാരങ്ങാ കഴിക്കുന്നത്‌ നിങ്ങളിൽ കാൻസർ കോശങ്ങൾ വളരാനുള്ള സാധ്യത കുറയ്ക്കും. കാൻസർ രോഗികൾ ചികിത്സയോടൊപ്പം ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് (ഉപ്പോ മധുരമോ ഉപയോഗിക്കരുത്, ആവശ്യമെങ്കിൽ തേൻ ചേർക്കാം) കാൻസർ ചികിത്സയിൽ വേഗം ഗുണം ലഭിക്കാൻ സഹായിക്കും

മുടികൊഴിച്ചിൽ 

കരിഞ്ചീരകം വെളിച്ചെണ്ണയിൽ കാച്ചി തേയ്ക്കുന്നത് മുടികൊഴിച്ചിൽ അകറ്റും.
തേക്കിൻ വിത്തിൽ നിന്നെടുത്ത എണ്ണ തലയോട്ടിയിൽ പുരട്ടുന്നതും ഗുണംചെയ്യും
നീലയമരിനീരും ചെറുനാരങ്ങാനീരും ചേർത്തരച്ച് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
ഉമ്മത്തിലനീരിൽ ഉമ്മത്തിൻ കായരച്ച് കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുക.


മുഖക്കുരു മാറാൻ..


രാവിലെ എഴുന്നേറ്റ ഉടൻ ഒരു പിടി ആര്യ വേപ്പിലയും കൃഷ്ണ തുളസിയിലയും തിളച്ച വെള്ളത്തിലിട്ടു ആവി കൊണ്ടാൽ മുഖക്കുരു പഴുത്തു പൊട്ടി ഇല്ലാതാവുന്നതാണ്..ഈ വെള്ളം തണുപിച്ചു മുഖം കഴുകുന്നതും നല്ലതാണ്.

പ്രമേഹം 

ഇഞ്ചി , മല്ലിയും ചേർത്ത് വെള്ളം തിളപ്പിച്ച്‌ കുടിക്കുക 


സ്തന പുഷ്ടിക്ക് ....

പിച്ചകത്തില ഇടിച്ചു പിഴിഞ്ഞ നീരിൽ 15 മില്ലി നല്ലെണ്ണ ചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് സ്തനപുഷ്ടി ഉണ്ടാവുംസ്തന പുഷ്ടിക്ക് ....
ലൈംഗിക താല്പര്യത്തിനു...

1.ഏത്തപ്പഴം നെയ്യിൽ വരട്ടി കഴിക്കുക
2. ചെറു പയർ,കടല,ഗോതമ്പ്, ഇവ ആട്ടിൻപാലിൽ ഇട്ടു വേവിച്ചു തണുക്കുമ്പോൾ തേനും നെയ്യും ചേർത്ത് കഴിക്കുക..
3.പൂവൻപഴവും പാലും നിത്യേന കഴിക്കുക.
4.തേനും പകുതി വേവിച്ച മുട്ടയും ജാതിക്കയും കൂടി കഴിക്കുക

ചുമ

*
ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.

*
തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

*
കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.

*
വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.

*
കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.

പനി

*
തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.

*
ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.

*
തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.

ജലദോഷം

*
തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.

*
ഗ്രാമ്പൂ പൊടിച്ച് തേനില് ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.

രക്താതിസമ്മര്‍ദം

*
ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.

*
തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.

*
ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.

ആസ്തമ

*
മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.

*
ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

*
വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.

*
തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.

കഫശല്യം

*
ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.

*
തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.

*
നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.

കൊടിഞ്ഞി

*
ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.

*
മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.

*
ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.

കൊളസ്ട്രോള് കുറയ്ക്കുന്നതിന്

*
നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.

*
തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.

*
നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.

അമിതവണ്ണം

*
തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)

*
ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.

*
ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

പ്രമേഹം

*
പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.

*
രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.

*
മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.

*
ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.

*
നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.

ഇക്കിള്‍

*
വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്‍കൊണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.

*
വായില് ഒന്നോ രണ്േടാ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.

കൃമിശല്യം

*
നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.

*
അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.

*
ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.

ഗ്യാസ്ട്രബിള്‍

*
വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.

*
പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.

*
വെളുത്തുള്ളി ചുട്ടുതിന്നുക.

*
കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

ദഹനക്കേട്

*
ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.

*
ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.

*
ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

*
അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.

പുളിച്ചുതികട്ടല്‍

*
കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.

*
മലര്‍പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.

*
വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.

ഗര്‍ഭകാല ഛര്‍ദി

*
അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.

*
മല്ലി അരച്ചു പഞ്ചസാര ചേര്‍ത്തു കഴിക്കുക.

*
കുമ്പളത്തിന്റെ ഇല തോരന്‍വെച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
പാലിൽ ആടലോടകത്തില ഇടിച്ചുപിഴഞ്ഞ തനിനീരു ചേർത്ത് കഴിച്ചാൽ ശ്വാസം മുട്ടൽ ഇല്ലാതാകും. മൂത്രത്തിലെ കല്ല് ഇല്ലാതാക്കാൻ വെളുത്താവണിക്കിൻ വേര്,ഞെരിഞ്ഞിൽ, കല്ലൂർവഞ്ചി, ഇരട്ടിമധുരം ഇവക്കൊപ്പം ആടലോടകത്തിന്റെ വേരു ചേർത്ത് കഷായം വച്ചു കഴിക്കണം. എത്ര പഴക്കമേറിയ പനിയും ചുമയും ആയാലും ഈ കഷായം ഉപയോഗപ്പെടുത്തിയാൽ മതി പൂർണശമനം ഉറപ്പാണ്. ആസ്തമയ്ക്ക് ആടലോടകത്തില ഉണക്കി തെറുത്തുകെട്ടി പുകവലിച്ചാൽ ശമനം കിട്ടുന്നതാണ്. ചുമ വിട്ടുമാറാൻ, ആടലോടകത്തിലെ ചെറുതായരിഞ്ഞ് ജീരകം പൊടിച്ചു ചേർത്തു വെയിലത്തുവച്ചുണക്കി കുറേശ്ശെ നാക്കിലലിയിച്ചിറക്കുക. മലർസമം ആടലോടകത്തില അരിഞ്ഞ് ചേർത്ത് വറുത്തു കഴിക്കുന്നതും നല്ലതുതന്നെ. ത്വക് രോഗങ്ങളിൽ പച്ചമഞ്ഞളും ആടലോടകത്തിന്റെ തളിരിലയും കൂട്ടിച്ചേർത്തരച്ച് പുറമേ ലേപനം ചെയ്യണം. അമിത അളവിലുള്ള ആർത്തവ രക്തസ്രാവത്തിൽ ശർക്കര ചേർത്ത ആടലോടകത്തിന്റെ തനിനീര് കഴിച്ചാൽ മതി. ആടലോടകത്തില നീരിൽ കൽക്കണ്ടവും തേനും ചേർത്ത് കഴിച്ചാൽ വില്ലൻചുമ ശമിക്കുന്നു.

No comments:

Post a Comment