അമിതമായി പഞ്ചാസര കഴിക്കുന്നത് അരക്കെട്ടിന് ദോഷമാണ്. പ്രമേഹത്തെ
ക്ഷണിച്ചുവരുത്തും.പിന്നെയുമുണ്ട് അനേകം ദോഷഫലങ്ങള്‍. എന്നാല്‍ ഇതെല്ലാം
മാറ്റിനിറുത്തിയാല്‍ ആധുനിക വൈദ്യശാസ്ത്രത്തിനുപോലും ചെയ്യാന്‍ കഴിയാത്ത
രോഗശമന സിദ്ധി പഞ്ചസാരയ്ക്കുണ്ടെന്ന് കണ്ടെത്തി.
ആധുനിക ചികിത്സകള്‍ക്കൊന്നും വഴങ്ങാന്‍ കൂട്ടാക്കാത്ത മുറിവുകള്‍ ഉണക്കാന്‍ പഞ്ചസാരയ്ക്ക്
കഴിയുമെന്നാണ് കണ്ടെത്തല്‍. ആഫ്രിക്കയില്‍ പ്രചുരപ്രചാരം നേടിയ നാട്ടുചികിത്സയാണത്രെ ഇത്. കിടപ്പുരോഗികള്‍ക്കുണ്ടാകുന്ന വൃണങ്ങള്‍ , ലെഗ് അള്‍സറുകള്‍ , മുറിച്ചു കളഞ്ഞ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പഞ്ചസാര കണികകള്‍ തൂകിയാല്‍ അതെല്ലാം ഒട്ടുംവൈകാതെ ഉണങ്ങുമെന്നാണ് കണ്ടെത്തിയിട്ടള്ളത്. ആന്റിബയോട്ടികളും മറ്റു ചികിത്സകളും തോല്‍ക്കുന്നിടത്തായാല്‍ പോലും പഞ്ചസാര വിജയംകൊയ്യും.
വൂള്‍വര്‍ഹാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ അഡല്‍റ്റ് നേഴ്‌സിങ് വിഭാഗം സീനിയര്‍ ലക്ചറര്‍ മോസസ് മുറന്റുവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. സിംബാബ്‌വെയില്‍ വളര്‍ന്ന മുറന്റുവിന്റെ ബാല്യകാലത്ത് മുറിവുണക്കാനും വേദന കുറയ്ക്കാനുമായി പഞ്ചസാരയാണ് ഉപയോഗിച്ചിരുന്നത്.
മുറിവിലെ ജലാംശം പഞ്ചസാര വലിച്ചെടുക്കുമെന്നതാണ് ഇതിലെ ചികിത്സാ തന്ത്രം. മുറിവിലെ ജലാംശത്തിലാണ് ബാക്ടീരിയകള്‍ വളരുന്നത്. ജലാശം ഇല്ലാതാകുമ്പോള്‍ ബാക്ടീരിയകള്‍ നശിക്കും. അതോടെ മുറിവ് ഉണങ്ങാനുള്ള പ്രക്രിയ ആരംഭിക്കും.
മുറന്റു യു കെയിലെത്തിയപ്പോള്‍ ഇവിടെ പഞ്ചസാരയുടെ പാരമ്പര്യഗുണം തിരിച്ചറിഞ്ഞിട്ടില്ലെന്ന് കണ്ടെത്തി. ഉടനെ ഇത് പരീക്ഷിക്കുകയായിരുന്നു.
ബിര്‍മിങ്ഹാമിലെ അലന്‍ ബെയ്‌ലിസ് എന്ന രോഗിയാണ് ഇത് പരീക്ഷിച്ച് വിജയിച്ച ഒരാള്‍. ഇയാളുടെ കാല്‍ മുറിച്ചുമാറ്റിയെങ്കിലും മുറിവ് ഉണങ്ങിയിരുന്നില്ല. പഴുപ്പ് മുകളിലേക്ക് കയറുകയും ചെയ്തു. നേഴ്‌സുമാര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് മുറന്റു തന്റെ പഞ്ചസാര വിദ്യ പ്രയോഗിച്ചു. രണ്ടാഴ്ചകൊണ്ട് മുറിവ് ഉണങ്ങാന്‍ തുടങ്ങി.
ഇതുപോലുള്ള പതിനഞ്ചോളം രോഗികളില്‍ ഇത് ഫലപ്രദമായി നടത്തുകയും ചെയ്തതോടെ പഞ്ചസാരയുടെ ഗുണം കൂടുതല്‍ വെളിപ്പെട്ടു.

No comments:
Post a Comment