Friday, September 5, 2014
ജലദോഷവും തലവേദനയും പല്ലുവേദനയും മാറ്റാന്‍ ഒറ്റമൂലി
പനിക്കൂര്‍ക്കയില വാട്ടി പിഴിഞ്ഞ് നീരെടുത്ത് കല്‍ക്കണ്ടവും ചേര്‍ത്ത്
കഴിച്ചാല്‍ ജലദോഷം മാറും. തുളസി, ആടലോടകം, തുമ്പ, കൊത്തമല്ലി എന്നിവ
വെള്ളത്തിലിട്ട് തിളപ്പിച്ച് ശരീരത്തില്‍ മുഴുവന്‍ ആവി പിടിക്കണം.
പല്ലുവേദന മാറ്റാന്‍ ഇനിപ്പറയുന്ന രീതി അവലംബിച്ചാല്‍ മതി. ചിരട്ട അരകല്ലിന്മേല്‍ വച്ച് കത്തിക്കുക. മിനുസമായ മറ്റേതെങ്കിലും പ്രതലമായാലും മതി. ആളിക്കത്തുമ്പോള്‍ പാത്രം കൊണ്ട് ചിരട്ട മൂടുക. ഉള്ളിലെ തീകെടും. പിന്നീട് ചിരട്ടയും പാത്രവും മാറ്റുക. ചിരട്ട കത്തിയിരിക്കുന്ന ഭാഗത്ത് ഒരു വസ്തു പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഇതു ഒരു പഞ്ഞിയിലോ തുണിയിലോ തുടച്ചെടുത്ത് വേദനയുള്ള പല്ലിനടിയില്‍ കടിച്ചുപിടിക്കുക. വേദന അപ്പോള്‍ത്തന്നെ കുറയും.
Subscribe to:
Post Comments (Atom)
No comments:
Post a Comment