Saturday, September 27, 2014

തലവേദന

ആനചൊരിയണം നീര്  കട്ടുകടുകി ൻ  നീര്   ആട്ടിയ വെളിച്ചെണ്ണ  മൂന്നും സമം   കാച്ചി  കുളിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് തലയിൽ  തേക്കുക 
 ഒറ്റമൂലി
 ഒരു ടീസ്പൂണ്‍ ഉലുവ ഒരു നേർമ തുണിയിൽ പൊതിഞ്ഞ് തലവേദന അനുഭവപ്പെടുന്ന ഭാഗത്ത് ഒരു സെലോടേപ്പ് വെച്ച് ഒട്ടിച്ചു വെക്കുക. തലവേദനയ്ക്ക് ഫലപ്രധമായ ഒരു ഒറ്റമൂലിയാണ് ഇതു.

മനക്ലേശം, മാനസിക തളർച്ച, അമിത ആധി, ഉൽകണ്ഠ ഇതെല്ലാം തലവേദന ഉണ്ടാകാൻ കാരണമാകുന്നു. തല ഒരേ സ്ഥാനത്ത് കുറേ നേരം വെക്കുന്ന ജോലി ചെയ്യുന്നവർക്കും ടെൻഷൻ തലവേദന വരാറുണ്ട്. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരും, കൈകൾ മാത്രം ഉപയോഗിക്കുന്ന മറ്റു ജോലികൾ ചെയ്യുന്നവരും, മൈക്രോസ്കോപ് പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നവരും ഇവയിൽപ്പെടുന്നു. അമിത തണുപ്പും ഒരു കാരണമായി പറയാം. എന്തിന് ചിലപ്പോൾ ഉറങ്ങി എഴുന്നേൽക്കുമ്പോൾ നിങ്ങൾക്ക് തലവേദന അനുഭവപ്പെടാറില്ലേ??? അതിനു കാരണവും ഇതു തന്നെയാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്നത്;
1. കണ്ണുകൾക്ക് വിശ്രമം നൽകുക :
ജോലിക്കിടയിൽ ആണെങ്കിലും അല്ലെങ്കിലും കണ്ണുകൾക്ക് വിശ്രമം നൽകണം. ഇടയ്ക്കിടെ കണ്ണുകൾ അടച്ചു വിശ്രമിക്കുക.
കണ്ണുകൾ അടച്ച ശേഷം കൈകൾ കൊണ്ട് മെല്ലെ അമർത്തി കൊടുക്കുക. (കണ്ണുകൾ തുറക്കുമ്പോൾ കാഴ്ച്ച മങ്ങിയതായി തോന്നും.
കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ആണെകിൽ ഓരോ ഒരു മണിക്കൂറിലും 10 മിനിറ്റ് വിശ്രമം അത്യാവശ്യമാണ്. ഇടയ്ക്ക് കണ്ണുകൾക്ക് വ്യായാമം നൽകുകയും വേണം.
2. മസ്സാജ് ചെയ്യുക
തലവേദന അനുഭവപ്പെടുമ്പോൾ കൈകൾ ഉപയൊഗിച്ച് തലയ്ക്കും കഴുത്തിനും തോളുകളിലും എല്ലാം മസ്സാജ് ചെയ്യുന്നത് വളരെ നല്ലതാണ്.

3.തലയ്ക്ക് തണുപ്പ്/ ചൂട് നൽകുക
തലവേദന അനുഭവപ്പെടുമ്പോൾ തലയിൽ ഹോട്ട് ബാഗിൽ ചൂടുവെള്ളമാക്കി ചെറുതായി ചൂട് പിടിപ്പിക്കാം.
 കോൾഡ്‌ ബാഗ്‌ തലയിലും കണ്ണുകളിലും വെക്കുന്നതും തലവേദനയ്ക്ക് ശമനം നൽകും.
4. എന്തെങ്കിലും കുടിക്കുക
തലവേദനയുള്ളപ്പോൾ എന്തെങ്കിലും കുടിക്കുന്നത് അല്പം ആശ്വാസം നൽകും. ചൂട് ചായയോ, തണുത്ത ജ്യൂസുകളോ, ധാരാളം വെള്ളമോ എന്തെങ്കിലും കുടിക്കുക.
5. മനസിന്‌ സുഖം നൽകുന്ന കാര്യങ്ങൾ ചെയ്യുക
പൂന്തോട്ടത്തിൽ നടക്കുകയോ, പാട്ട് കേൾക്കുകയോ ചെയ്യാം.
6. പലയാവർത്തി ദീർഘ ശ്വാസമെടുക്കുക.
 

No comments:

Post a Comment