സുഗന്ധദ്രവ്യം
ഒരു നുള്ളു കറുവപ്പട്ട പൊടിച്ചത് അല്പം തേനിൽ ചാലിച്ചു പതിവായി കഴിച്ചാൽ വായകോപം ശമിക്കുകയും മൂത്രതടസ്സമില്ലാതാകുകയും ചെയ്യും. നന്നായി പൊടിച്ച ഒരു നുള്ളു കറുവപ്പട്ട എടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ട് ഒരു നുള്ള് കുരുമുളകു പൊടിയും തേനും ചേർത്ത് കഴിച്ചാൽ ജലദോഷം, തൊണ്ടയടപ്പ്,എന്നിവയെല്ലാം ശമിക്കും. ദഹനക്കേടിനും വയറ്റിളക്കത്തിനും ഇതു തന്നെ ഉപയോഗിക്കാം. മുഖക്കുരുവിന്റെ വേദന അകറ്റാനും അതുമൂലമുണ്ടാകുന്ന പാടപോകാനും കറുവപ്പട്ട പൊടിച്ചുനാരങ്ങാനീരിൽ ചാലിച്ചു പുരട്ടുക. ആഹാരം കഴിഞ്ഞ ഉടനെ 2 കഷ്ണം കറുവാപ്പട്ട ചവച്ച് നീരിറക്കിയാൽ വായ്‌നാറ്റവും പല്ല് തേയുന്നതും മാറി ഒരു നവോന്മേഷം ഉണ്ടാകും. കറുവപ്പട്ട അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല.
ഗ്രാമ്പൂ കഴിച്ചാൽ ഉദരരോഗങ്ങൾ ശമിക്കും
Posted on: Monday, 01 September 2014
ആറു ഗ്രാമ്പൂ 30 മില്ലി വെള്ളത്തിലിട്ടു തിളപ്പിച്ചു തയ്യാറാക്കുന്ന ലായിനി ദിവസവും ആഹാരത്തിനു ശേഷം കഴിച്ചാൽ ഉദരരോഗങ്ങൾ ശമിക്കും. ഒരു ഗ്ലാസ്സ് വെള്ളത്തിൽ ആറു ഗ്രാമ്പൂ ഇട്ട് 12 മണിക്കൂർ അടച്ചുവെച്ച് ഒരു ടേബിൾസ്പൂൺ വിനാഗിരിയും ഒരു നുള്ള് ഉപ്പും ചേർത്തു നന്നായി ഇളക്കി, അരമണിക്കൂർ ഇടവിട്ട് രോഗിക്കു കൊടുത്താൽ ഛർദ്ദി ശമിക്കും. ഒരു ടീസ്പൂൺ നല്ലെണ്ണയിൽ ഒരു ഗ്രാമ്പൂ ഇട്ട് ചൂടാക്കി ആറുമ്പോൾ മൂന്നോ നാലോ തുള്ളിയെടുത്ത് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും. സന്ധിവേദന, മൈഗ്രെയിൻ തുടങ്ങിയ രോഗങ്ങൾ അസഹീനമാവുമ്പോൾ, അഞ്ചു തുള്ളി ഗ്രാമ്പൂ എണ്ണ 30 മില്ലി ഒലിവ് ഓയിലിൽ യോജിപ്പിച്ചു പുരട്ടുക.
No comments:
Post a Comment