Friday, September 5, 2014

പനിക്കൂര്‍ക്കയുടെ ഔഷധമൂല്യങ്ങള്‍

ചുമയ്ക്കും കഫക്കെട്ടിനും പനിക്കൂര്‍ക്ക അനേക വര്‍ഷങ്ങളായി നമ്മുടെ പൂര്‍വികര്‍ ആത്മവിശ്വാസത്തോടെ കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കുന്ന വിശേഷപ്പെട്ട ഔഷധസസ്യമാണിത് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്ക, നവര, കര്‍പ്പൂരവളളി, കഞ്ഞിക്കൂര്‍ക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യം കേരളത്തില്‍ ഉടനീളം കാണപ്പെടുന്നു.

ശാസ്ത്രനാമം : കോളിയസ് അംബോയിനിക്കസ് കോളിയസ് ആരോമാറ്റിക്കസ്

കുടുംബം: ലാമിയേസി

അത്യത്ഭുത ഫലം തരുന്ന ഈ മരുന്ന് കൊച്ചുകുട്ടികളുള്ള മിക്കവീടുകളിലും കാണാം. വലിയ ശ്രദ്ധ. ചെലുത്തിയില്ലെങ്കില്‍പോലും പടര്‍ന്ന് വളര്‍ന്നുകൊളളും. കാഴ്ചക്കു ഭംഗിയുളള ഇലയും തണ്ടും സുഗന്ധഭരിതമാണ്. പനിക്കുര്‍ക്കയുളള ഗൃഹത്തില്‍ പനി, ചുമ, കഫത്തിന്റെ ശല്യം ഇവയുണ്ടാക്കാന്‍ വഴിയില്ല.

ഔഷധമായും, പലഹാരമായും, കറികളില്‍ ചേര്‍ക്കുവാനും ഇല ഉപയോഗിക്കാം. മോരുകാച്ചുമ്പോള്‍ രണ്ടോമൂന്നോ ഇലയിട്ടാല്‍ രുചിയും, മണവും വര്‍ദ്ധിക്കുമെന്നു മാത്രമല്ല ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും.

വയറിനും നല്ലതാണ്. സ്ഥിരമായി ഉപയോഗിച്ചാല്‍ പനി, ചുമ, കഫക്കെട്ട് എന്നിവ വരുവാനുളള സാദ്ധ്യത കുറയും.

ഔഷധമായി മാത്രമല്ല നാലുമണി പലഹാരമായും ഇത് ഉപയോഗിക്കപ്പെടുന്നു. കടലമാവില്‍മുക്കി ബജിയുണ്ടാക്കാം. എളള്, ജീരകം ഇവ അരിപ്പൊടി മാവില്‍ ചേര്‍ത്ത് അതില്‍ മുക്കി ബോളിയുണ്ടാക്കാം. ഈ പലഹാരങ്ങള്‍ മുതിര്‍ന്നവരും കുട്ടികളും പോലെയിഷ്ടപ്പെടും. ആഹാരത്തോടൊപ്പം ഔഷധഗുണവും ലഭിയ്ക്കും.

ഇല ഉഴുന്നുമാവില്‍ അരച്ച് വടയുണ്ടാക്കികഴിച്ചാല്‍ ഗ്രഹണിയുളളവര്‍ക്ക് രോഗശമനത്തിന് നല്ലതാണ്.

ഒരു പ്രാവശ്യം നട്ടു പിടിപ്പിച്ചാല്‍ പരിചരണങ്ങള്‍ ഒന്നുമില്ലെങ്കിലും നന്നായി പടര്‍ന്നു വളരുകയും അനേക വര്‍ഷങ്ങള്‍ നശിക്കാതെ പുതുമയോടും കരുത്തോടും നില്‍ക്കുകയും ചെയ്യും.

ചുമ, പനി, ഗ്രഹണി, അഗ്‌നിമാന്ദ്യം, അതിസാരം, വയര്‍ വേദന, കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് ഇതു നന്നായി ഫലം ചെയ്യും. മൂത്രവസ്തിയെ ശ്രദ്ധമാക്കും. പ്രായമായവര്‍ രോഗപ്രതിരോധശക്തി വര്‍ദ്ധയ്ക്കുവാന്‍ ഒരു പനിക്കൂര്‍ക്ക ഇലയും പത്ത് തുളസിയിലയും ചവച്ച് അരച്ചു തിന്നുന്നത് നല്ലതാണ്.

ചൂടിനെ ഒരു പരിധിവരെ അതിജീവിയ്ക്കുവാനുളള ശേഷിയള്ള സസ്യത്തിന്റെ ഇലയും തണ്ടുമാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍.

ഔഷധഗുണം~ഉപയോഗം.
പനി, ചുമ, ശ്വാസകോശരോഗങ്ങള്‍ ഇവ അകറ്റും, ദീപനമാണ്. കൃമികരവും, വിഷഹരവുമാണ്. നീരിളക്കം ശമിക്കും. അതിസാരം, അപസ്മാരം,അശ്മരി ശമിക്കും. ഉദരകൃമി അകറ്റുന്നതോടെപ്പം, ദഹനശക്തി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. കുട്ടികള്‍ക്കുണ്ടാകുന്ന പനി, ചുമ, കഫക്കെട്ട്, നെഞ്ചടപ്പ് ഇതിനെല്ലാം നല്ലാരു പ്രതിവിധിയാണിത്

ചുമയ്ക്കും പനിയ്ക്കും ഇലനീരില്‍ തേനോ കല്‍ക്കണ്ടമോ ചേര്‍ത്ത് നല്കാം. ഇലഞെരിടി ഉച്ചിയിലും തൊണ്ടയ്ക്കും പുറത്തും നെഞ്ചിലും പുരട്ടുന്നത് നന്ന്. കുട്ടികളെ കുളപ്പിയ്ക്കുന്ന വെളളത്തില്‍ രണ്ടില ഞെരിടി ചേര്‍ത്താല്‍ പനി വരാ

തിരിക്കുവാനും വന്ന പനി ഹനിക്കുവാനും നന്ന്.

കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറുവാന്‍ ഇല നീരില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം.മുല കുടിയ്ക്കുന്ന കുഞ്ഞുങ്ങളുളള അമ്മമാര്‍ ഇല അരച്ച് പാല്‍ക്കഞ്ഞി ഉണ്ടാക്കി കഴിച്ചാല്‍ കുഞ്ഞിന് ജലദോഷം വരാനുളള സാദ്ധ്യത കുറയും. ഇല നീരില്‍ എണ്ണ കാച്ചിതേക്കുന്നത് കണ്ണിനു കുളിര്‍മ്മ ഏകാന്‍ നന്ന്.

ഇലയിട്ട് തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും, പനിയും ശമിക്കും.

ഗ്യാസ്ട്രബിള്‍ മാറുവാന്‍ ചെറുനാരങ്ങാത്തൊലി ഒരു ഗ്ഗാസ് വെളളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയെടുത്ത് അതില്‍ 5~10 മില്ലി പനിക്കൂക്കയില നീര്‍ചേര്‍ത്ത് കിടക്കുന്നതിന് മുന്‍പ് ഒരു മാസം സേവിച്ചാല്‍ ഗ്യാസ് ട്രബിള്‍മാറും. മീന്‍, ഇറച്ചി, മദ്യം, രാസവസ്തുക്കള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, മസാലകള്‍ ഇവ വര്‍ജിക്കണം ഈ കാലയളവില്‍.ഇലയില്‍ നിന്നും വാറ്റിയെടുക്കുന്ന ബാഷ്പശീല സുഗന്ധ തൈലം ബാക്ടീരിയകളെ നശിപ്പിയ്ക്കും.

തലയക്ക് തണുപ്പേകാന്‍ എളള് എണ്ണയില്‍ അല്പം പഞ്ചസാരയും പനിക്കുര്‍ക്കയിലയും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയില്‍ വെച്ചാല്‍ മതി. പിന്നീട് ഇത് കഴുകിക്കളയണം.

ഇലയും, വെളുത്തുളളിയും, ഇഞ്ചിയും കൂട്ടിയരച്ച് തേന്‍ ചേര്‍ത്ത് അല്പല്പമായി കഴിച്ചാല്‍ എത്ര വലിയ ചുമയും നില്ക്കും









No comments:

Post a Comment