സ്വരശുദ്ധിക്കും ബുദ്ധിശക്തിക്കും കുട്ടികള്ക്കുണ്ടാകുന്ന പനി, വയറുവേദന, അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വയമ്പിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുന്നതു നല്ലതാണ്. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്ത്ത് ദിവസേന കൊടുത്താല്‍ വില്ലന്‍ചുമ ശമിക്കും. വയമ്പ് മുലപ്പാലില്‍ അരച്ച് നാക്കില്‍ തേച്ച് കൊടുക്കുകയാണെങ്കില്‍ കുട്ടികള്‍ക്കുണ്ടാകുന്ന വയറുവേദനശമിക്കും. വയമ്പ് മറ്റ് താളികളുമായി ചേര്ത്ത് തല കഴുകിയാല്‍ പേൻ, ഈര് എന്നിവ നശിക്കും. ദിവസവും രാവിലെ രണ്ട് ഗ്രാം വയമ്പുപൊടി 200 മില്ലി പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ഉന്മാദത്തിനും ഫലപ്രദമാണ്.
No comments:
Post a Comment