തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത നീരില് അല്പം പാല്ക്കായം ചേര്ത്ത്
രണ്ടോ മൂന്നോ നേരം കഴിച്ചാല് വിരശല്യം മാറും
തുമ്പച്ചാറില് കാല്നുര പൊടിച്ച് ചെറുതേന് കൂട്ടി കവിളില് കൊണ്ടാല് പുഴുപ്പല്ല് മാറി കിട്ടും
തുമ്പപ്പൂവ് കിഴി കെട്ടിയിട്ട് പാല്ക്കഞ്ഞിയുണ്ടാക്കി കഴിച്ചാല് പനി മാറും.
തേള് കടിച്ച ഭാഗത്ത് തുമ്പയില ചതച്ച് തേച്ചാല് തേള് വിഷം ശമിക്കും
പ്രസവാനന്തരം തുമ്പയിട്ടു തിളപ്പിച്ച വെള്ളത്തില് നാലഞ്ചു ദിവസം കുളിക്കുന്നത് നല്ലതാണ്.
തുമ്പപ്പൂ വെള്ളത്തുണിയില് കെട്ടി പാലിലിട്ടു തിളപ്പിച്ച് ആ പാല്‍ കുട്ടികള്ക്ക് കൊടുത്താല് വിരശല്യവും വയറുവേദനയും ഉണ്ടാകില്ല
No comments:
Post a Comment