1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്ത്ത് കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്ലി്വെള്ളത്തില്‍ ഒഴിച്ച് കിടക്കാന്‍ നേരത്ത് ദിവസവും കഴിച്ചാല്‍ സ്‌ഥിരമായുള്ള ജലദോഷം മാറും.
2. തുളസിയിലനീര്, ചുവന്നുള്ളിനീര്, ചെറുതേന്‍ ഇവ ചേര്ത്ത്ോസേവിക്കുക.
3. തേനില്‍ ഏലക്കായ് ചേര്ത്ത് കഴിക്കുക.
4. തുളസിയില, ചുക്ക്, തിപ്പലി ഇവയെല്ലാംകൂടി ഇട്ട് കഷായംവച്ച് കൂടെക്കൂടെ കുടിക്കുക.
5. ചൂട് പാലില്‍ ഒരു നുള്ള് മഞ്ഞള്പ്പൊൂടിയും കുരുമുളകുപൊടിയും ചേര്ത്ത്ക കുടിക്കുക.
6. യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിച്ചാല്‍ മൂക്കടപ്പ്, പനി, ജലദോഷം, കഫക്കെട്ട് എന്നിവ മാറാന്‍ സഹായിക്കും.
7. പലതവണ തുളസിക്കാപ്പി കുടിക്കുക.
8. തുണി മഞ്ഞളില്‍ തെറുത്ത് തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല്‍ മൂക്കടപ്പ് ഉടന്‍ മാറും.
9 മഞ്ഞള്‍ ചേര്ത്ത് വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ജലദോഷം കുറയും.
10. കരിഞ്ചീരകം ഒരു നുള്ളെടുത്ത് ഞെരടി മണപ്പിച്ചാല്‍ മൂക്കടപ്പിന് ആശ്വാസം കിട്ടും
No comments:
Post a Comment