Sunday, October 5, 2014

പല്ല് ശുചിയാക്കാം

 ടൂത്ത് പേസ്റ്റ്  ഒഴിവാക്കി
ആഴ്ചയിൽ ഒരു ദിവസം കരിൻപു ചവച്ചു തിന്നുക
ഉമിക്കരി  പൊടിച്ചു കുരുമുളക് കൂട്ടി തേക്കുക ..
മോണ പഴുക്കുന്നത്  ഒഴിവാക്കാം

മാവില കൊണ്ട് പല്ല്  തേക്കുക
വേപ്പില പല്ല് വെടിപ്പാക്കുന്നതിനു ഉത്തമമാണ്

പല്ലുകള്‍ക്ക് പ്രകൃതിദത്തമായി ചില വഴികളുണ്ട്.

*ദിവസവും രണ്ടുനേരം പല്ലുതേയ്ക്കുക.

*പല്ലുകള്‍ക്ക് മിനുസവും വെളുപ്പും ലഭിക്കാന്‍ വിനാഗിരിയില്‍ അല്‍പ്പം വെള്ളം ചേര്‍ത്തു പല്ലു തേയ്ക്കുക.

*ആര്യവേപ്പിന്റെ തണ്ട് ചതച്ചു ബ്രഷ് ചെയ്താല്‍ പല്ലിന് നിറവും മോണകള്‍ക്കു ബലവും ലഭിക്കും.

*ചുക്കുപൊടിയും അല്‍പം കര്‍പ്പൂരവും ചേര്‍ത്ത് പല്ലുതേയ്ക്കുന്നതു പല്ലിലെ അണുബാധ തടയാന്‍ സഹായിക്കും.

*പല്ലിന്റെ മഞ്ഞനിറം പോകാന്‍ മരത്തിന്റെ കരിയും അല്‍പം ഉപ്പും ചേര്‍ത്ത് പൊടിച്ചു ദിവസവും പല്ല് തേയ്ക്കുക.


പല്ലില്‍ ഉണ്ടാകുന്ന പുളിപ്പ് എന്നിവ നീക്കി വെണ്മയുള്ള പല്ലുകള്‍ ഉണ്ടാകാന്‍ കടലാടി വേരോടെ പിഴുതു നല്ല വണ്ണം കഴുകി ചെറിയ തണ്ടുകള്‍ ആക്കി അത് കൊണ്ട് പല്ല് തേക്കാം . അല്ലെങ്കില്‍ പൊടിച്ചു ചൂര്‍ണം ആക്കി യും പല്ല് തേക്കാം, ഇങ്ങനെ ചെയ്യുന്നത് കൊണ്ടും പല്ലും തിളങ്ങും മുഖവും തിളങ്ങും

പല്‍പൊടി ഉണ്ടാക്കുന്ന വിധം :

കടലാടി വേര് :100 ഗ്രാം
കടുക്ക :50 ഗ്രാം
നെല്ലിക്ക :50gram
താന്നിക്ക : 50 ഗ്രാം
ഏലത്തരി : 20 ഗ്രാം
ഗ്രാമ്പൂ : 50 ഗ്രാം
ചുക്ക് : 50 ഗ്രാം
കരുവേല തൊലി :50 ഗ്രാം
ഇന്തുപ്പ് : 50 ഗ്രാം

എന്നിവ ഉണക്കി കുരു കളയണ്ടത് കളഞ്ഞു പൊടിച്ചു ഈ പൊടി കൊണ്ട് രാവിലെയും വൈകുന്നേരവും പല്ല് തേച്ചാല്‍ തിളക്കമാർന്ന പല്ലുകള്‍ ലഭിക്കും



No comments:

Post a Comment