ഇളം മുരിങ്ങ കായ - വാചീകരണ ഔഷധം (ലൈംഗീക ഉത്തേജകം)
മുരിങ്ങ കായ നാരു രൂപത്തിൽ ആകുന്ന സമയത്ത് തന്നെ പരിചെടുത്തത് നൂറു ഗ്രാം, കരിപ്പെട്ടി ചക്കര നൂറ്റി അമ്പത് ഗ്രാം, ചെറു തേൻ നൂറു മില്ലി, നല്ലെണ്ണ നാല് ടി സ്പൂണ്‍.
നാരു രൂപത്തിൽ ഉള്ള മുരിങ്ങക്കായ അതിന്റെ പുറം തൊലി ചുരണ്ടി കളഞ്ഞു ചെറിയ ആയി മുറിക്കുക (ഒരു ഒന്നര ഇഞ്ച് നീളത്തിൽ ) ഇതിനെ നല്ലെണ്ണയിൽ ഇളം ചൂടിൽ വഴറ്റി എടുക്കുക. വാങ്ങി വെച്ചതിനു ശേഷം ചക്കര ചേർത്ത് ഇളക്കുക. നന്നായി യോജിപ്പിച്ചതിനു ശേഷം വലിപ്പം കൂടിയ ഉരുളകൾ ആയി ഉരുട്ടുക . ഒരു അടി എങ്കിലും വണ്ണം ഉള്ള ഒരു നാട്ടു മുരിങ്ങ മരത്തിന്റെ വേരിനോട് അടുത്ത് ഒരു വലിയ ദ്വാരം ഉണ്ടാക്കി അതിൽ ഈ ഉരുട്ടി വെച്ചിരിക്കുന്ന ഉണ്ടകൾ നിറച്ചു കാറ്റ് കടക്കാത്ത രീതിയിൽ ആ ദ്വാരം അടച്ചു ഒരു തുണി കൊണ്ട് പൊതിഞ്ഞു കെട്ടി വെക്കുക. നല്പ്പതി ഒന്ന് ദിവസം കഴിഞ്ഞു ആ ദ്വാരം തുറന്നു അതിനുള്ളിൽ നിന്നും കുഴമ്പ് രൂപത്തിൽ ഉള്ള മിശ്രിതം എടുത്തു അതിൽ ചെറു തേനും ചേർത്ത് രണ്ടു മില്ലി വീതം പതിനച്ചു (15) ദിവസം സേവിക്കുക ഇത് അതി ശക്തം ആയ വാചീകരണ ഔഷധം(ലൈംഗീക ഉത്തേജകം) ആണ്.....
ഇത് നാട്ടറിവാണ്
No comments:
Post a Comment