1.ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ലഘുഭക്ഷണം ഒഴിവാക്കുക. പ്രത്യേകിച്ച് ധാന്യങ്ങളും പഞ്ചസാര അടങ്ങിയ ആഹാരവും. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ദഹനേന്ദ്രിയ വ്യവസ്ഥയെ സജീവമാക്കുകയും ചെയ്യും.ഇത് ഉറക്കം വരാനുള്ള സാദ്ധ്യത കുറയ്ക്കും.
2.ഉറങ്ങുന്നതില്‍ കൃത്യനിഷ്‌ഠ പാലിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത് കിടക്കുകയും കൃത്യസമയത്ത് എഴുന്നേല്‍ക്കുകയും വേണം.കുറഞ്ഞത് ഏഴു മണിക്കൂർ ഉറങ്ങേണ്ടത് അത്യാവശ്യമാണ്.
3.ഉറങ്ങുന്നതിന് മുമ്പ് ആകാംക്ഷ ഉയര്‍ത്തുന്ന നോവലുകളും മറ്റും ഒഴിവാക്കി സന്തോഷ പ്രദമായ പുസ്തകങ്ങൾ വായിക്കുക.
4. ഉറങ്ങാന്‍ പോകുമ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ മറ്റോ നിങ്ങളെ അലട്ടാന്‍ പാടില്ല. അവയെല്ലാം അടുത്ത പ്രഭാതത്തിലേക്ക് മാറ്റിവയ്‌ക്കുക.
5.ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് കഫീന്‍, മദ്യം, സിഗരറ്റ് എന്നിവ പോലുള്ളവ ഒഴിവാക്കുക.
6.മലര്‍ന്നുകിടന്ന് ഉറങ്ങുക. ഇതിന് കഴിയാത്തവര്‍ സില്‍ക്ക് തലയിണ ഉറകളും ബെഡ്‌ഷീറ്റുകളും ഉപയോഗിക്കുക. ചൂടുകാലത്ത് തണുപ്പും തണുപ്പുകാലത്ത് ചൂടും നൽകാൻ സിൽക്കിന് കഴിവുണ്ട്.
7.ഉറങ്ങുമ്പോള്‍ മുറിയിലെ എല്ലാ വെളിച്ചവും കെടുത്തുന്നതാണ് നല്ലത്. കഴിയുമെങ്കില്‍ മുറിയിലേക്ക് ഒരു പ്രകാശവീചി പോലും കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കുക.
8.രാത്രിയില്‍ ശരിയായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അവസരം കിട്ടുകയാണെങ്കില്‍ രാവിലെ അര, മുക്കാല്‍ മണിക്കൂര്‍ ഉറങ്ങുവാന്‍ ശ്രമിക്കുക. ഉറക്കക്ഷീണം മാറിക്കിട്ടും.
9.അത്താഴത്തിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല.
10.ഉറങ്ങുന്നതിന് മുന്‍പ് ലഘുവായ വ്യായാമമുറകള്‍ ചെയ്യുന്നതും ശ്വസനക്രിയകള്‍ ചെയ്യുന്നതും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.
11.ഉറങ്ങുമ്പോള് തലയിണ ഉപയോഗിക്കുന്നത് നല്ലതാണ്.തലയുടെ ഭാഗം ഇത്തിരി പൊങ്ങിയിരിക്കുന്നത് രക്ത ഓട്ടത്തിനും നല്ലതാണ്.
12.കിടന്നപ്പോൾ ഉറക്കം വന്നില്ലെന്ന് കരുതി എഴുന്നേറ്റ് മുറിയില് അങ്ങോട്ടും ഇങ്ങോട്ടും നടക്കരുത്.അങ്ങനെയായാൽ ഒട്ടും ഉറക്കം കിട്ടില്ല. അതിനാൽ ഒന്ന് റിലാക്സ് ചെയ്ത ശേഷം ഒന്നിനേയും കുറിച്ചു ചിന്തിക്കാതെ കിടക്കുക.
No comments:
Post a Comment