Thursday, October 30, 2014

ലോകത്തിലെ ഏറ്റവും വിഷമേറിയ മത്സ്യമായ പഫര്‍ഫിഷ്

റിയോ ഡി ജനിറോ: ലോകത്തിലെ ഏറ്റവും വിഷമേറിയ മത്സ്യമായ പഫര്‍ഫിഷ് കറി വച്ചു കഴിച്ച് ഒരേ കുടുംബത്തിലെ 11 പേര്‍ ഗുരുതരാവസ്ഥയില്‍.ലോകത്തിലെ തന്നെ ഏറ്റവും വിഷമേറിയ മത്സ്യമായ പഫര്‍ഫിഷിനെയാണ് ഇവര്‍ കറിയാക്കിയത്.മത്സ്യത്തെ കറിവച്ച ശേഷം രുചിച്ച്‌ നോക്കിയ ഇവര്‍ക്ക്‌ തളര്‍ച്ച അനുഭവപ്പെടുകയും പിന്നീട്‌ ശരീരം തളരുകയുമായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌.ക്രിസ്‌റ്റാനെ സോസെ എന്ന സ്‌ത്രീയും ഭര്‍ത്താവ്‌ അഗസ്‌റ്റോയും കുടുംബാംഗങ്ങളുമാണ്‌ വിഷ മത്സ്യത്തെ അകത്താക്കിയത്‌. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മത്സ്യക്കറി കഴിച്ച ഉടന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങുകയും തുടര്‍ന്ന്‌ തളര്‍ന്ന്‌ വീഴുകയുമായിരുന്നു. അവശനിലയിലായവരെ ആശുപത്രയില്‍ എത്തിക്കുന്നതിന്‌ വാഹനം കാറ്‌ കൊണ്ടുവന്നപ്പോള്‍ തന്നെ ഇവരുടെ ശരീരം തളര്‍ന്നിരുന്നു.പഫര്‍ഷിഷ് എന്നറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ ഒരു തുളളി വിഷം അകത്തു ചെന്നാല്‍ 24 മണിക്കൂറിനുളളില്‍ മരണം സംഭവിക്കാം. സൈനഡിനുളളതിനെക്കാള്‍ 12000 മടങ്ങ് ടോക്‌സിന്‍ ഈ മത്സ്യത്തിനുളളില്‍ അടങ്ങിയിട്ടുളളതായി വിദഗ്ദ്ധര്‍ പറയുന്നു. വിഷം അകത്തു ചെന്നാല്‍ സുബോധമുണ്ടെങ്കില്‍ തന്നെ ശരീരം പൂര്‍ണ്ണമായും തളരും. വിഷം ഡയഫ്രത്തെയാണ് ബാധിക്കുക.അതേസമയം, ലോകത്തിലെ ഏറ്റവും വിഷമേറിയ മത്സ്യമാണെങ്കിലും ജപ്പാന്‍ പോലുളള രാജ്യങ്ങല്‍ ഇവയെ പാചകം ചെയ്യുന്നതിന് പാചകത്തൊഴിലാളികള്‍ക്ക് ട്രെയിനിംഗ് കൊടുക്കാറുണ്ട്.
pufferfish1

No comments:

Post a Comment