പുകവലി നിര്‍ത്താന്‍ കുടുംബത്തിന്‍റെ പിന്തുണ ആവശ്യമാണ്. പുകവലി നിര്‍ത്തുന്ന അവസരത്തിലുള്ള പ്രശ്നങ്ങള്‍ ചെറിയ തോതിലുള്ള ഛര്‍ദ്ദി മുതല്‍ സങ്കീര്‍ണ്ണമായവ വരെയാകാം. അത് നിങ്ങളുടെ പുകവലിയുടെ തീവ്രത അനുസരിച്ചായിരിക്കും സംഭവിക്കുക. ആയുര്‍വേദ ഔഷധങ്ങള്‍ക്കൊപ്പം അതിന്‍റെ പിന്‍മാറ്റം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി മറ്റ് പല ഔഷധസസ്യങ്ങളും ഉപയോഗിക്കേണ്ടി വരും. ഓരോ പ്രശ്നത്തിനും വ്യത്യസ്ഥമായ ഔഷധങ്ങളാണ് വേണ്ടി വരുക. പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ ഉപയോഗിക്കുന്ന ചില പ്രധാന ഔഷധ സസ്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 1. സെന്‍റ്. ജോണ്‍സ് വോര്‍ട്ട് - കാട്ടമ്പി എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന ഈ സസ്യം പുകവലി നിര്‍ത്താന്‍ ഏറെ അനുയോജ്യമാണ്. ഇത് ശരീരത്തിന് സ്വാസ്ഥ്യം നല്കുകയും പുകവലി നിര്‍ത്തിയത് മൂലമുള്ള അസ്വസ്ഥതയും, സംഘര്‍ഷവും കുറയ്ക്കുകയും ചെയ്യും. 2. കാട്ടുപുകയില - നിക്കോട്ടിന്‍ നല്കുന്ന ലഹരി ദോഷഫലങ്ങളില്ലാതെ കിട്ടാന്‍ സഹായിക്കുന്നതാണ് കാട്ടുപുകയിലച്ചെടി. പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒരു ഔഷധ സസ്യമാണിത്. പുകവലിയി നിര്‍ത്താന്‍ ഉപയോഗിക്കുന്ന വിപണിയില്‍ ലഭ്യമായ ചില ഔഷധങ്ങളില്‍ ഈ സസ്യം ഉപയോഗിക്കുന്നുണ്ട്. 3. ബ്ലു വെര്‍വെയ്ന്‍ - ശാന്തത നല്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു സസ്യമാണിത്. മാനസികസമ്മര്‍ദ്ധം, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ പുകവലി നിര്‍ത്തുമ്പോളുണ്ടാകുന്ന പ്രശ്നങ്ങള്‍ മറികടക്കാന്‍ ഇത് ഉപയോഗിക്കാം. 4. പുതിന - പുകവലി നിര്‍ത്തുമ്പോളുണ്ടാകാവുന്ന പ്രധാന പ്രശ്നമാണ് മനംമറിയലും ഛര്‍ദ്ദിയും. മനംമറിയുന്നതിന് ഏറെ ഫലപ്രദമായ പരിഹാരമാണ് പുതിന. ശരീരവേദനകള്‍ക്കും, മയക്കം ലഭിക്കാനും ഇത് ഉപകരിക്കും. 5. കൊറിയന്‍ ജിന്‍സെങ്ങ് - മാനസികസമ്മര്‍ദ്ധം അകറ്റി ശരീരത്തിന് ഉത്സാഹം പകരാന്‍ സഹായിക്കുന്നതാണ് ജിന്‍സെങ്ങ്. പുകവലി നിര്‍ത്താനുള്ള ശ്രമത്തില്‍ നിങ്ങള്‍ക്ക് മന്ദതയും, മാനസിക സമ്മര്‍ദ്ധവും അനുഭവപ്പെടും. ജിന്‍സെങ്ങ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. 6. മദര്‍വോര്‍ട്ട് - മയക്കം നല്കാന്‍ സഹായിക്കുന്ന ഒരിനം സസ്യമാണിത്. പുകവലി നിര്‍ത്തുമ്പോളുണ്ടാകുന്ന മാനസികമായ പിരിമുറുക്കവും, അമിത ഉത്കണ്ഠയും പരിഹരിക്കാന്‍ ഇത് ഉത്തമമമാണ്. 7. ബ്ലാക്ക് കോഹോഷ് - ഉത്കണ്ഠയും, പരിഭ്രമവും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സസ്യമാണിത്. പുകവലി നിര്‍ത്തുമ്പോളുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. 8.ആവിൽ - ചിലപ്പോള്‍ പുകവലി നിര്‍ത്തുമ്പോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകും. പോഷകസമ്പുഷ്ടമായ ആവില്‍ എളുപ്പം ദഹിക്കുന്നതാണ്. അതിനാല്‍ പുകവലി നിര്‍ത്തുന്ന അവസരത്തില്‍ ദഹനപ്രശ്നങ്ങളുണ്ടായാല്‍ ഈ സസ്യം ഉപയോഗപ്പെടുത്താം.
No comments:
Post a Comment