ലണ്ടന്‍ : ഒച്ചുകള്‍ വീടിനും ഗാര്‍ഡനും ശല്യമായാണ് മനുഷ്യര്‍ കാണുന്നത്.
എന്നാല്‍ മനുഷ്യന് പ്രായമേറിവരുമ്പോള്‍ അവ ശത്രുവെന്നതിനെക്കാള്‍
മിത്രമാകുമെന്നാണ് ജപ്പാനിലെ സൗന്ദര്യവിദഗ്ധര്‍ വെളിപ്പെടുത്തുന്നത്.
ജപ്പാനില്‍ വാര്‍ധക്യത്തിനെതിരെ പോരാടാന്‍ അവതരിപ്പിച്ചിട്ടുള്ള പുതിയ വിപ്ലവകരമായ രീതിയില്‍ ജീവനുള്ള ഒച്ചുകളെ മുഖത്തിലൂടെ ഇഴഞ്ഞുനടക്കാന്‍ അനുവദിക്കും. ഒച്ചുകള്‍പോകുമ്പോഴുണ്ടാകുന്ന കുഴമ്പന്‍ ദ്രവം മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രോട്ടീനുകള്‍ , ആന്റിഓക്‌സിഡന്റുകള്‍ , ഹൈഡ്രോളിക് ആസിഡ് എന്നിവ ഈ ദ്രാവകത്തില്‍ ഉള്‍ക്കൊള്ളുന്നു. ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും ചെറുമുറിവുകള്‍ ഭേദമാക്കാനും നശിച്ചപോയ തൊലിയെ നീക്കം ചെയ്യാനും അത് സഹായിക്കുമെന്നാണ് കണ്ടെത്തല്‍ .
ടോക്കിയോയിലെ ക്ലിനിക്കല്‍ സലൂണില്‍ ഈ ചികിത്സ ആരംഭിച്ചുകഴിഞ്ഞു. അറുപത് മിനിറ്റാണ് ഇതിന്റെ ദൈര്‍ഘ്യം. വൃത്തിയാക്കിയതിനുശേഷം കവിളുകളിലും നെറ്റിയിലും ഒച്ചുകളെ വയ്ക്കും. തുടര്‍ന്ന് അവയെ സ്വതന്ത്രമായി ഇഴയാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. സെലിബ്രിറ്റി എസ്‌കാഗോട്ട് കോഴ്‌സ് എന്നുവിളിക്കുന്ന ഈ ഫേഷ്യലിന് 161 പൗണ്ടാണ് ഈടാക്കുന്നത്. ഒച്ച് പ്രയോഗം കൂടാതെ പലതരം ഫേഷ്യല്‍ മസാജുകളും മാസ്‌ക്കുകളും ഇലക്ട്രിക് പള്‍സ് മെഷീനുമൊക്കെ ഈ കോഴ്‌സില്‍ ഉപയോഗിക്കുന്നു.
ഒച്ചിന്റെ ദ്രവം മുഖത്തെ ചര്‍മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. അതിനാല്‍ ചൂടുകൊണ്ട് നശിച്ച ചര്‍മത്തെ അത് വീണ്ടെടുക്കുമെന്ന് ക്ലിനിക്കല്‍ സലൂണിലെ സെയില്‍സ് മാനേജര്‍ യോക്കോ മിനിയാമി വെളിപ്പെടുത്തി. വെയില്‍കൊണ്ടുള്ള നിറംമങ്ങലൊഴിവാക്കാനും അതിന് കഴിയും.
വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസും ഒച്ചുകളെ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്. ഒച്ചുകളെ അരച്ചെടുത്തശേഷം പുളിച്ച പാലില്‍ കലക്കി മുറിവുകള്‍ പുരട്ടിയാല്‍ അത് ഉടന്‍ ഉണങ്ങുമെന്നാണ് ഹിപ്പോക്രാറ്റസ് ലോകത്തിന് കാണിച്ചുകൊടുത്തത്.

No comments:
Post a Comment