Sunday, November 9, 2014

കമ്യൂണിസ്റ്റ് പച്ച, പൂവരശ്

മുറിവില്‍ പുരട്ടിയാല്‍ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌. ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗണ്‍സ് വീതം കാലത്ത് കറന്നയുട പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌[1]. കമ്യൂണിസ്റ്റ് പച്ചയുടെ തളിരില മുറിവിനു മരുന്നായി ഉപയോഗിക്കാറുണ്ട്. ചിക്കുന്‍ ഗുനിയയ്ക്ക് ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാല്‍ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാല്‍ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ.

കമ്യൂണിസ്റ്റ് പച്ച

പ്രമാണം:കമ്യൂണിസ്റ്റ് പച്ച.JPG




പൂവരശ് 


ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമായി പൂവരശിനെ ഉപയോഗിക്കുന്നു. തടിയൊഴികെ മറ്റെല്ലാം (വേര്, തൊലി, ഇല, പൂവ്, വിത്ത്) ഔഷധമായി ഉപയോഗിക്കുന്നു. തൊലികൊണ്ടുള്ള കഷായം ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കും. ഇലയരച്ച് ആവണക്കെണ്ണയില്‍ ചാലിച്ചിട്ടാല്‍ സന്ധിവേദനയും നീരും മാറും. പൂവ് അരച്ചിട്ടാല്‍ കീടങ്ങള്‍ കടിച്ച മുറിവുണങ്ങും. പൂവരശിന്റെ തൊലിയിട്ടു കാച്ചിയ എണ്ണ ചൊറിയും ചിരങ്ങും ശമിപ്പിക്കും. ആയുര്‍വേദത്തിലും നാട്ടറിവിലും ഒന്നാംതരം ഔഷധമാണ് പൂവരശ്. 

No comments:

Post a Comment