കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിന് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. ഇതിലെ ജലാംശം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു.
ആയുര്‍വേദ പ്രകാരം ശരീരത്തിലെ കഫദോഷങ്ങള്‍ കുറയ്ക്കാന്‍ കോവയ്ക്ക നല്ലതാണ്. ഇത് രക്തം ശുദ്ധീകരിയ്ക്കുകയും ചെയ്യും. ഇതുവഴി ചര്‍മപ്രശ്‌നങ്ങളും രോഗങ്ങളും അകറ്റും.
ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് നൂറ്ഗ്രാം കോവയ്ക്ക ഉപയോഗിച്ചു വരികയാണെങ്കില് പാന്ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല് ഇന്സുലിന് ഉല്പ്പദിപ്പിക്കുവാനും, നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവയ്ക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്ച്ചേര്ത്തു കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നവര്ക്ക് പ്രമേഹക്കുരു വരാനുള്ള സാദ്ധ്യതåവളരെക്കുറവാണ്. കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്. കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി ഒരു ടീസ്പൂണ് വീതം മൂന്നു നേരം ചൂടുവെള്ളത്തില് കലക്കി ദിവസവും സേവിക്കുകയാണെങ്കില് സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്ക്ക് ആശ്വാസം ലഭിക്കും. വയറിളക്കത്തിന് കോവയിലയുടെ നീര്് ഒരു ഔഷധമായി ഉപയോഗിക്കാം.ഒരു ടീസ്പൂണ് കോവയില നീർ ഒരു ചെറിയകപ്പ് തൈരില്ച്ചേര്ത്ത് ദിവസവും മൂന്നു നേരം കഴിക്കുക. മലശോധനസാധാരണരീതിയിലാകുന്നതു വരെ ഇതു തുടരുക.
No comments:
Post a Comment