Thursday, November 6, 2014

പച്ചക്കറികളിലൂടെ ആരോഗ്യം



അമരക്കായ മുലപ്പാൽ വർദ്ധിപ്പിക്കുകയും കഫദോഷങ്ങളെയും നീരിനെയും വിഷത്തെയും ശമിപ്പിക്കുകയും ചെയ്യും. പ്രസവിച്ച സ്ത്രീകൾക്ക് മുലപ്പാൽ കുറവാണെങ്കിൽ അമരക്കായ തോരൻ വെച്ച് നാളികേരം ധാരാളം ചിരകിയിട്ട് കഴിച്ചാൽ മതി

അമരക്കായ 24 ഗ്രാം ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് നാഴിയാക്കി പിഴിഞ്ഞ് അരിച്ച് ദിവസം രണ്ട് നേരമായി കഴിക്കുകയാണെങ്കിൽ മൂത്രതടസം മാറുകയും ശരീരത്തിൽ നീര് ഇല്ലാതാകുകയും ചെയ്യും. ഹൃദ്രോഗികള്ക്ക് ഉണ്ടാകുന്ന നീരിനും ഫലപ്രദമാണ്. കഷായം കഴിക്കുന്നതോടൊപ്പം കഷായത്തിൽ അമരക്കായ കൽക്കമായി ചേർത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടുകയും ചെയ്താൽ ഒരു മാസത്തെ ഉപയോഗം കൊണ്ട് ത്വക് രോഗത്തിന് ആശ്വാസം ലഭിക്കും.

No comments:

Post a Comment