Thursday, November 13, 2014

പുതിന

 ഗുണങ്ങൾ….

രുചിയിലും  മണത്തിലും ഒരുപോലെ മികച്ചുനിൽക്കുന്ന ഔഷധ സസ്യമാണ് പുതിന. എന്നാൽ ഇവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്.ഏതെല്ലാം രീതിയിൽ പുതിന ഉപയോഗിക്കാമെന്നും ഇതിൻറെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്നുമാണ് ഇവിടെ പറയുന്നത്….
ഉദരസംബന്ധമായ ഏത്‌ രോഗത്തിനും പുതിനയില സിദ്ധൗഷധമാണ് പുതിന . ദിവസവും അല്‍പം പുതിനയിലച്ചാര്‍ ഉള്ളില്‍ചെന്നാല്‍ കുടല്‍ സംബന്ധമായ രോഗങ്ങള്‍ വരില്ല. മാത്രമല്ല കിഡ്നി, കരള്‍ , മൂത്രസഞ്ചി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ അത്‌ സഹായകരമാവും. ദഹനക്കേട്‌ , വയറ്റിലെ കൃമി കീടങ്ങള്‍, പുളിച്ചു തികട്ടല്‍ , വയറിളക്കം മുതലായവക്കും പുതിന ദിവ്യൗഷധമാണ്‌.
ആസ്മക്ക് പുതിന ഒരു നല്ല ഔഷധമാണ് . പുതിന ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിച്ചാൽ ആസ്മക്ക് വളരെ ആശ്വാസം ലഭിക്കും . പുതിനയും , ഇഞ്ചിയും,കുരുമുളകും ഇട്ടു കാപ്പി കുടിക്കുന്നതും ആസ്മക്ക് വളര ഫലപ്രധമാണ് .
വേനല്‍കാലത്ത്‌ ദാഹശമനിയായി പുതിന ഇലയിട്ട്‌ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം.
പുതിന പൂക്കുന്ന സമയത്ത്‌ ഇല വാട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന തൈലത്തില്‍ മെന്‍ന്തോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനക്ക്‌ കഴിയും.
പുതിനയിട്ട്‌ തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുന്നത്‌ പനിയും, അജീര്‍ണ്ണവും മാറാന്‍ നല്ലതാണ്‌.

പുതിനക്ക്‌ ഭക്ഷ്യ വിഷബാധ ഇല്ലാതാക്കുവാന്‍ കഴിയും.
പുതിനയില നീരുകൊണ്ടുണ്ടാക്കിയ വിവിധ ഓയിന്റ്‌മെന്റുകള്‍ വേദനഹരമായി ഉപയോഗിക്കുന്നുണ്ട്‌.
കരാട്ടോണിന്‍, മിന്റ്‌, കാത്സ്യം, പൊട്ടാസ്യം എന്നീ ഘടകങ്ങള്‍ പുതിനയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.
ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന മോണിംഗ് സിക്‌നസിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് പുതിന. ഇതിന്റെ മണവും രുചിയുമെല്ലാം മോണിംഗ് സിക്‌നസ് മാറ്റുന്നു.
ചര്‍മത്തിലെ അലര്‍ജിയും ചൊറിച്ചിലുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ് പുതിന. ഇത് അരച്ചു ചൊറിച്ചിലുള്ളിടത്ത് തേയ്ക്കുന്നത് നല്ലതാണ്.

No comments:

Post a Comment