Monday, November 10, 2014

വ്രണങ്ങൾ - ത്വക്ക് രോഗങ്ങള്

വേപ്പിലകഷായം കൊണ്ടു കഴുകുക, വേപ്പിലയും എള്ളും ചേർത്തരച്ച് തേൻ ചേർത്ത് വ്രണത്തിൽ വയ്ക്കുക, ഏഴിലമ്പാലയുടെ കറ തേയ്ക്കുക, നറുനീണ്ടിക്കിഴങ്ങ് അരച്ചുതേയ്ക്കുക, ഇരട്ടിമധുരം അരച്ച് കുഴമ്പ് പരുവത്തിലാക്കി നെയ്യിൽ മൂപ്പിച്ച് അരിച്ചുകിട്ടുന്ന നെയ് പുരട്ടുക. പഴക്കമുള്ള വ്രണവും മാറും.

ചൊറിച്ചില്


വിയര്‍പ്പ് മൂലമുണ്ടാകുന്ന ചൊറിച്ചില്‍ അകറ്റാന്‍ തൈര് പുരട്ടി 15 മിനിട്ട് കഴിഞ്ഞു കഴുകികളയുക

പുഴുക്കടി


·                     പപ്പായയുടെ കുരു അരച്ചുപുരട്ടിയാല്‍ പുഴുക്കടി ശമിക്കും.
·                     കണികൊന്നയില അരച്ചു പുരട്ടുന്നത് നല്ലതാണു.

ത്വക്ക് രോഗങ്ങള്



  • കിഴുകാനെല്ലിയോ കൃഷ്ണതുളസ്സിയോ അരച്ചു പുരട്ടുക.
  • ശതാവരിഇല ഉണക്കിപോടിച്ചു വെളിച്ചെണ്ണ കാച്ചി പുരട്ടുക
  • ‍‍പച്ചമഞ്ഞളും ആര്യവേപ്പിലയുംഅരച്ചു പുരട്ടുക

No comments:

Post a Comment