Friday, November 28, 2014

നേന്ത്രപ്പഴം


മ്യൂസേസി (Musaceae) കുടുബത്തില്‍ പെട്ട ഇതിനെ ഇംഗ്ലീഷില്‍ ബനാന (Banana) എന്നും സംസ്കൃതത്തില്‍ രംഭാഫലം എന്നും പറയുന്നു. നേന്ത്രപ്പഴത്തിന് പഴം എന്നതിലുപരി ഔഷധം എന്നുള്ളൊരു ഗുണവും കൂടിയുണ്ട്. കലോറിമൂല്യം കൂടുതലുണ്ടായതു കാരണം പ്രമേഹരോഗി ദിവസേന ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റ് പ്രമേഹരോഗികള്‍ക്ക് ഗുണപ്രദമാണ്. ഒരു പഴുത്ത നേന്ത്രപ്പഴത്തില്‍ ഒമ്പത് കുരുമുളക് തിരുകി വെച്ചശേഷം രാത്രി തുറന്ന സ്ഥലത്ത് മണ്ണില്‍ വെച്ച് പിറ്റേന്ന് രാവിലെ അതിലുള്ള മുളക് ആദ്യം തിന്നുകയും പിന്നീട് പഴം കഴിക്കുകയും ചെയ്താല്‍ അതികഠിനവും പഴകിയതുമായ ഏതു ചുമയും കുറയുന്നതാണ്. വന്ധ്യതയ്ക്ക് പച്ച നേന്ത്രക്കായ 30 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ഗുണം കിട്ടും. പഴുത്ത നേന്ത്രപ്പഴം കുരുമുളകിന്‍ പൊടി വിതറി മെഴുകുതിരി കൊണ്ട് ചൂടാക്കി കഴിച്ചാല്‍ ശ്വാസംമുട്ടല്‍ ശമിക്കും. നേന്ത്രപ്പഴം ഉടച്ച് തുണിയില്‍ പരത്തി പൊളളലിന് വെച്ച് കെട്ടിയാല്‍ നല്ല ആശ്വാസം കിട്ടും. നേന്ത്രക്കായ തൊലികളഞ്ഞ് ഉണക്കിപ്പൊടിച്ച് ചപ്പാത്തിയും കഞ്ഞിയും ഉണ്ടാക്കാം. ഇത് ദിവസേന കഴിച്ചാല്‍ രക്തം ചുമച്ച് തുപ്പുന്നതിനും ഗൊണോറിയാ രോഗത്തിനും നല്ലതാണ്. ഇത് കുട്ടികള്‍ക്ക് നല്ല ആരോഗ്യവും ഉന്മേഷവും ദേഹകാന്തിയും കിട്ടുന്നതാണ്. ലൂക്കേമിയാ (രക്താര്‍ബുദം) യില്‍ ഉണ്ടാകുന്ന പ്ലീഹാവീക്കത്തില്‍ നേന്ത്രപ്പഴം ഉടച്ച് അതില്‍ ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് 5 ഗ്രാം ചേര്‍ത്ത് കഴിച്ചാല്‍ അഞ്ചാം ദിവസം സുഖശോധന ലഭിക്കുന്നതും രണ്ടാഴ്ചക്കുള്ളില്‍ പ്ലീഹാവീക്കം ചുരുങ്ങുന്നതുമാണ്. ഗര്‍ഭകാല ഛര്‍ദ്ദിക്ക് നേന്ത്രപ്പഴം ചെറുതായി നുറുക്കാക്കി ജീരകം പൊടിച്ചതും നെയ്യും ചേര്‍ത്ത് വരട്ടി ദിവസേന കുറേശ്ശെ പലവട്ടമായി കഴിച്ചാല്‍ മതി.

No comments:

Post a Comment