വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന് നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു[1]. നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. അർബുദ ചികിത്സയിൽ[3] ചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗിക്കുന്നു
ഇതൊരു ഔഷധച്ചെടിയാണെങ്കിലും എല്ലാഭാഗവും പച്ചയ്ക്ക് വിഷമയമാണ്. ഇതിന്റെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോചവികാസങ്ങളെ വര്‍ധിപ്പിക്കാനും ശ്വാസകോശത്തിലടിഞ്ഞുകൂടുന്ന കഫം മുതലായവയെ ഇല്ലാതാക്കാനും കഴിവുണ്ട്. തൊലി ഉണക്കിപ്പൊടിച്ച് മൂന്നുനേരം സേവിച്ചാല്‍, ബ്രോങ്കൈറ്റിസ്, ബ്രോങ്കിറ്റാറ്റിസ്, എംഫിസീമ എന്നീ അസുഖങ്ങള്‍ ഭേദമാകുംചുവന്ന അരളിയുടെ ഇലയും തൊലിയും അരച്ചുപുരട്ടിയാല്‍ നീരൊലിക്കുന്ന എത്ര പഴകിയ മുറിവും കുഷ്ഠത്തിന്റെ വ്രണവും കരിയുമെന്ന് ആയുര്‍വേദം കണ്ടെത്തിയിട്ടുണ്ട്.
No comments:
Post a Comment