Saturday, November 22, 2014

ചുമ

  (Cough Relief Remedies)

  1. ചുമ കുറയാൻ തുണ്ടക്കുഴിയിൽ അല്പം ആവണക്കെണ്ണ പുരട്ടിയാൽ മതിയാകും.
  2. കോഴിമുട്ടയുടെ കൂടെ കുറച്ചു ജീരകവും കുരമുളകും പൊടിച്ചു ചേർത്ത് നന്നായി മിക്സ്‌ ചെയ്ത്  പൊരിച്ചു കഴിക്കുക. ഇങ്ങനെ മൂന്നോ  അഞ്ചൊ ദിവസം തുടർച്ചയായി കഴിച്ചാൽ ചുമ മാറിക്കിട്ടും.
  3. ജീരകം, കുരുമുളക് സമാസമം എടുത്തു പൊടിച്ചു പഞ്ചസാരയും കൂടി ചേർത്ത് കഴിച്ചാൽ ചുമക്കു ശമനം കിട്ടും.
  4. മുരിങ്ങതൊലി ചതച്ചു നീരെടുത്തു അതിൽ ഉപ്പു ചേർക്കാതെ മുട്ട പൊരിച്ചു കഴിച്ചാൽ ചുമക്കു ശമനം കിട്ടും.
  5. ചുക്കും കുരുമുളകും ജീരകവും പൊടിച്ചു പഞ്ചസാരയോ ശര്ക്കരയോ ചേർത്ത് കഴിച്ചാൽ ചുമക്കു ശമനം കിട്ടും. 
  6.  ഇഞ്ചി അരച്ച് കുറച്ചു വെണ്ണയും ചേർത്ത് കഴിച്ചാൽ ചുമ മാറും
  7. ചുമ | COUGH തെങ്ങിന്‍റെ പഴുത്ത മടല്‍ വാട്ടിപ്പിഴിഞ്ഞ നീരില്‍ ജീരകം വറുത്ത് പൊടിച്ചതും പനങ്കല്ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ എത്ര മാരകമായ ചുമയും മാറും.
    തെങ്ങിന്‍റെ പഴുത്ത മടല്‍ കനലില്‍ വെച്ചു വേണം വാട്ടാന്‍. അതിന് ഉള്ള സൗകര്യം ഇല്ലെങ്കില്‍ പഴുത്ത മടല്‍ ചെറുതായി മുറിച്ച് ആവിയില്‍ വേവിച്ച് നീര് എടുത്താലും മതി.
     

കുട്ടികളില്‍ ഉണ്ടാകുന്ന കൃമി (വിര) ശല്യം
തുമ്പക്കുടം, തുളസിവിത്ത് ഇവ സമം ചേര്‍ത്തരച്ച് തേനില്‍ കഴിക്കാന്‍ കൊടുത്താല്‍ കൃമിശല്യം മാറും.
തുമ്പക്കുടം ഉറങ്ങാന്‍ പോകും മുന്‍പ് കുട്ടിയുടെ ഗുദത്തില്‍ വെച്ചാല്‍ കൃമികള്‍ പുറത്തേയ്ക്ക് വരും.

No comments:

Post a Comment